Video Of Day

Breaking News

അധ്യാപകന്‍ വിദ്യാര്‍ഥിനികളെ ടോയിലറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചു

കണ്ണൂര്‍: കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ സ്‌കൂളിലെ ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി പരാതി.

ഇതുസംബന്ധിച്ച് ഡി.പി.ഐ., ഡി.ഡി.ഇ., എന്നിവര്‍ക്കും ചൈല്‍ഡ് ലൈനിനും വിദ്യാര്‍ഥിനികള്‍ പരാതിനല്കി. ഡി.ഡി.ഇ.ക്ക് ലഭിച്ച പരാതി ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. ജൂണ്‍ 18ന് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഡി.ഡി.ഇ. ദിനേശന്‍ മഠത്തില്‍ സ്‌കൂളിലെത്തി കുട്ടികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുത്തു.

പരാതിക്കാരായ കുട്ടികള്‍ പേര് വെളിപ്പെടുത്താത്തതുകാരണം അവരില്‍നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും ഡി.ഡി.ഇ. പറഞ്ഞു. കാരണമില്ലാതെ അടിക്കുക, അനാവശ്യമായി ശരീരത്ത് സ്പര്‍ശിക്കുക, മുടികെട്ടാത്തതിന്റെ പേരില്‍ പെണ്‍കുട്ടികളുടെ ടോയിലറ്റില്‍ കൊണ്ടുപോയി അധ്യാപകന്‍തന്നെ മുടികെട്ടിക്കൊടുക്കുക തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. അടിയേറ്റ് ഒരു വിദ്യാര്‍ഥിനി തലകറങ്ങിവീണതായും പരാതിയില്‍ പറയുന്നു. ലൈംഗികച്ചുവയള്ള പെരുമാറ്റം അധ്യാപകരില്‍നിന്നുണ്ടായെന്നും പരാതിയിലുണ്ട്. സ്പീഡ് പോസ്റ്റിലാണ് കുട്ടികള്‍ ഡി.പി.ഐ.ക്ക് ആദ്യം പരാതി നല്കിയത്.

മൂന്നുകുട്ടികള്‍ ചേര്‍ന്ന് എഴുതിയ ഒരു പരാതിയും ഒരുകുട്ടിയുടെ മറ്റൊരു പരാതിയും ഉള്‍െപ്പടെ രണ്ടുപരാതികളാണ് ഉള്ളത്. കളക്ടര്‍, ചൈല്‍ഡ്‌ലൈന്‍ എന്നിവര്‍ക്കും പരാതി നല്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഡി.ഡി.ഇ. സ്‌കൂളിലെത്തി മൊഴിയെടുത്തത്. അതിനിടെ വിദ്യാര്‍ഥികളെ അധ്യാപകര്‍ പീഡിപ്പിച്ചതായ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് എസ്.എഫ്.ഐ., എസ്.ഡി.പി.ഐ. എന്നീ സംഘടനകള്‍ കടമ്പൂര്‍ സ്‌കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. കുറ്റക്കാരായ അധ്യാപരെ പുറത്താക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനികളുടെ പരാതി ഗൗരവത്തോടെ അന്വേഷിക്കണമെന്ന് പി.കെ.ശ്രീമതി എം.പി. ആവശ്യപ്പെട്ടു.

കടപ്പാട്: മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല