Video Of Day

Breaking News

സരിതയുടെ എക്‌സര്‍സൈസ് യൂ ട്യൂബില്‍ ഹിറ്റ്; മോര്‍ഫ് ചെയ്തതെന്ന് സംശയം

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി സരിത എസ്. നായരുടേതെന്ന പേരില്‍ യുവതിയുടെ എക്‌സര്‍സൈസിന്റെ വീഡിയോ വൈറലാകുന്നു. 'സരിത നായര്‍ എക്‌സര്‍സൈസിംഗ്' എന്ന പേരില്‍ ഒരാഴ്ച മുന്‍പ് യൂ ട്യുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും അതിവേഗം പ്രചരിക്കുന്നത്. നവമാധ്യമങ്ങളായ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മറ്റും വന്‍ പ്രചാരമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ട്രെഡ്മില്ലില്‍ സരിത വ്യായാമം ചെയ്യുന്ന വീഡിയോ ആണ് യൂ ട്യുബിലുള്ള. വെറും 14 സെക്കന്‍ഡ് മാത്രം നീണ്ടു നില്‍ക്കുന്നതാണ് വീഡിയോ? ഫണ്‍ ടൈം എന്ന പേരിലുള്ള വിലാസത്തില്‍നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിച്ച വീഡിയോ ഡൗണ്‍ ലോഡ് ചെയ്ത ഇതില്‍ അപ്‌ലോഡ് ചെയ്തിരിക്കാനാണ് സാധ്യത. 48 വീഡിയോകളാണ് 'ഫണ്‍ ടൈം' അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

നില പാന്റും പച്ച ഷര്‍ട്ടും ധരിച്ചാണ് വീഡിയോയില്‍ സരിത വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ 14 സെക്കന്‍ഡിലും മുഖഭാവത്തില്‍ ഒരു വ്യത്യാസവുമില്ല. അതുകൊണ്ടുതന്നെയാണ് ഇതു മോര്‍ഫ് ചെയ്തതാണെന്ന് കരുതുന്നത്. എന്നാല്‍ ഒറ്റ നോട്ടത്തില്‍ ഇതു സരിതയല്ലെന്ന് ആരും പറയില്ല. സരിതയുടെ തന്നെ മറ്റൊരു വീഡിയോയും ഫണ്‍ടൈമില്‍ ആഡ് ചെയ്തിട്ടുണ്ട്. സരിത എസ്. നായര്‍ അറ്റ് ചാവക്കാട് എന്ന ടൈറ്റിലില്‍ നല്‍കിയിരിക്കുന്ന വീഡിയോ സരിതയോട് ഒരു വിഭാഗം പേര്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ്.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല