Video Of Day

Breaking News

ചലച്ചിത്ര അക്കാ‌ഡമി ബീനാപോളിനെ പുറത്താക്കി

കേരള ചലച്ചിത്ര അക്കാഡമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും  ബീനാ പോളിനെ നീക്കി. കഴിഞ്ഞ കുറച്ചു കാലമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ചുമതല വഹിച്ചിരുന്നത് ബീനാ പോളായിരുന്നു. അക്കാഡമിയിലെ സ്ഥാനമാനങ്ങളില്‍ നിന്നും ബീനാ പോളിനെ നീക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒപ്പുവച്ചതായാണ് വിവരം.

സി ഡിറ്റില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് ബീനാ പോള്‍ ചലച്ചിത്ര അക്കാഡ‌മിയില്‍ എത്തുന്നത്. കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ സിനിമകളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ബീനാ പോളിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്നുള്ള നടപടിയുടെ ഭാഗമാണ്  ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

അടുത്ത ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പ് സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍,​ ഷാജി എന്‍.കരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിക്ക് വിടാനും ധാരണയായിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല