സരിത നല്‍കിയത് അബ്ദുള്ളക്കുട്ടിയെ രക്ഷപ്പെടുത്തുന്ന മൊഴിയെന്ന് സൂചന
തിരുവനന്തപുരം: എ.പി.അബ്‌ദുള്ളക്കു ട്ടിയുടെ ഭാവി ആശങ്കയിലാ ക്കിക്കൊണ്ട് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി. ഉച്ചകഴിഞ്ഞ് 2.45ന് ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ വൈകിട്ട് നാലു വരെ നീണ്ടു. നേരത്തേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കു ന്നതായി സരിത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
15 പേജുള്ള രഹസ്യമൊഴി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ്(കോടതി രണ്ട്) കെ. വിഷ്‌ണുവാണ് രേഖപ്പെടുത്തിയത്. ഈ മൊഴി വിചാരണ ക്കോടതിക്ക്(കോടതി മൂന്ന്) കൈമാറും. മൊഴി പരിശോധിച്ചശേഷം അന്വേഷണ ഉദ്യോഗസ്‌ഥര്‍ തുടര്‍നടപടിയെടുക്കും. അബ്‌ദുള്ളക്കുട്ടി നിരന്തരം മൊബൈലില്‍ ബന്ധപ്പെട്ടതിന്റെയും സന്ദേശം അയച്ചതിന്റെയും രേഖകള്‍ സരിത കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഈ രേഖകള്‍ വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു.

അതേ സമയം സ്ഥലവും തീയതിയുമൊന്നും കൃത്യമായി നല്‍കാതെയും അബ്ദുള്ളക്കുട്ടിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന വിധത്തിലും ആണ് മൊഴി നല്‍കിയതെന്നും സൂചനയുണ്ട്. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ ഒഴിഞ്ഞുമാറാനുള്ള സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് സരിത മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ കേസ് പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്ന ആരോപണം മറയ്‌ക്കാന്‍ മാത്രമാണ് ഇപ്പോള്‍ മൊഴിനല്‍കല്‍ നാടകം നടത്തിയതെന്നാണ് വിവരം. അതുകൊണ്ട് മൊഴി വൈരുദ്ധ്യങ്ങള്‍ കുത്തിനിറച്ച് രക്ഷപ്പെടാന്‍ പാകത്തിലാണ് നല്‍കിയതെന്ന പ്രതീക്ഷയാണ അബ്ദുള്ളക്കുട്ടിക്കും ഉള്ളത്.
സ്വന്തം നിയോജകമണ്‌ഡലത്തിലെ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും സൗരോര്‍ജപാനല്‍ സ്‌ഥാപിക്കണമെന്ന ആവശ്യവുമായാണ് തന്നെ സമീപിച്ചത്. ഇതുസംബന്ധിച്ച ചര്‍ച്ച കണ്ണൂരിലും എറണാകുളത്തും നടന്നിരുന്നു. വിശദമായ ചര്‍ച്ച തിരുവനന്തപുരത്ത് നടത്താമെന്ന് എം.എല്‍.എ. നിര്‍ദേശിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ തിരുവനന്തപുരത്ത് പലപ്പോഴും കണ്ടിരുന്നെങ്കിലും ചര്‍ച്ച പുരോഗമിച്ചില്ല. തന്നെ ചര്‍ച്ചയ്‌ക്കായി നിരന്തരം ഹോട്ടലിലേക്ക് അബ്‌ദുള്ളക്കുട്ടി ക്ഷണിച്ചിരുന്നു. അസമയത്ത് മൊബൈലില്‍ ബന്ധപ്പെടുകയും മെസേജ് അയയ്‌ക്കുകയും ചെയ്‌ത് തനിക്കേറെ ശല്യം ഉണ്ടാക്കിയിരുന്നതായും സരിത കോടതിയില്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. ശല്യം സഹിക്കവയ്യാതെയാണ് താന്‍ മസ്‌കറ്റ് ഹോട്ടലില്‍ എത്തിയതെന്നും അവിടെ വച്ച് അബ്‌ദുള്ളക്കുട്ടി തന്നെ പീഡിപ്പിച്ചതായും സരിത മൊഴി നല്‍കി. എന്നാല്‍, മൊഴിയില്‍ കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വച്ച് അബ്‌ദുള്ളക്കുട്ടിയെ കണ്ട സമയമോ തീയതിയോ വ്യക്‌തമാക്കിയിട്ടില്ലെന്നാണു സൂചന.
കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സരിത വ്യക്‌തമാക്കി. താന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതിയിലും ആവര്‍ത്തിച്ചതെന്ന സൂചനയും അവര്‍ നല്‍കി.
അതേസമയം അബ്ദുള്ളക്കുട്ടിക്കെതിരായ മൊഴില്‍ കോടതി നടപടി ഉണ്ടാകുന്ന മുറയ്‌ക്ക് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുന്നതടക്കമുള്ള സംഭവങ്ങളിലേക്ക് രാഷ്ട്രീയം മാറിമറിയാനുള്ള സാധ്യതകള്‍ ഏറെയാണ്.
മംഗളം വാരികയിലെ തന്റെ ജീവചരിത്രക്കുറിപ്പില്‍ യുവനേതാവിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത് തന്റെ മാത്രം സ്വകാര്യതയാണെന്നും അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. അബ്‌ദുള്ളക്കുട്ടിക്കെതിരായി പരാതി ഉന്നയിച്ച സരിത, കഴിഞ്ഞ ഏഴ് തവണയും മൊഴി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് മൊഴിനല്‍കാന്‍ തയാറായത്. ഇന്നലെ മൊഴി നല്‍കിയില്ലെങ്കില്‍ മറ്റൊരവസരം നല്‍കില്ലെന്ന് കോടതി നേരത്തേ വ്യക്‌തമാക്കിയിരുന്നു.

.jpg)
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ