Video Of Day

Breaking News

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കും: മോദി

ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയുടെ ആദ്യസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന് വന്‍ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കാന്‍ അക്ഷീണം പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

വാഹനാപകടത്തില്‍ അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചശേഷം ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. താത്കാലിക (പ്രോടേം) സ്പീക്കര്‍ കമല്‍നാഥിന്റെ അധ്യക്ഷതയിലാണ് ആദ്യസമ്മേളനം ചേര്‍ന്നത്. 543 പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴം വെള്ളി ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ഇന്‍ഡോറില്‍നിന്ന് എട്ടുതവണ പാര്‍ലമെന്റിലെത്തിയ ബി ജെപി നേതാവ് സുമിത്ര മഹാജന്‍ അടുത്ത ലോക്‌സഭാ സ്പീക്കര്‍ ആകുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ലോക്‌സഭാ സ്പീക്കറാവുന്ന രണ്ടാമത്തെ വനിതയാവും അവര്‍ . മുന്‍ സ്പീക്കര്‍ മീരാകുമാര്‍ആയിരുന്നു ആദ്യ വനിതാ സ്പീക്കര്‍ .

അഭിപ്രായങ്ങളൊന്നുമില്ല