Video Of Day

Breaking News

ആ യുവനേതാവ്‌ ഇപ്പോഴും സജീവം; സരിതയുടെ ധൈര്യം നേതാവ്‌ തന്നെ; സ്വകാര്യതയില്‍ ഇടപ്പെടരുതെന്ന് സരിത

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്‌. നായര്‍ തന്റെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ഒരു രാഷ്ട്രീയനേതാവാണെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെ ആരാണ്‌ ആ നേതാവെന്ന ആകാംക്ഷയാണ്‌ ഏവരുടെയും ഉള്ളില്‍. നേരത്തെ തന്നെ ആരോപണവിധേയനാകുകയും പിന്നീട്‌ നല്ലബന്ധത്തിലാകുകയും ഇപ്പോള്‍ സരിതയെ നിയന്ത്രിക്കുകയും ചെയ്‌ത നേതാവാണെന്ന സംശയമാണ്‌ എല്ലാവര്‍ക്കുമുള്ളത്‌. അതേ സമയം സരിതയുടെ പുതിയ വെളിപ്പടുത്തലിനെപ്പറ്റി അമ്പലപ്പുഴ കോടതിയില്‍ പ്രതികരിക്കുമെന്ന്‌ മറ്റൊരു പ്രതിയും ഭര്‍ത്താവുമായ ബിജു രാധാകൃഷ്‌ണന്‍. ആ നേതാവിന്റെ പേര്‌ ബിജു ഇന്ന്‌ പറയുമെന്നാണ്‌ സൂചന.

സരിതയുടെ വെളിപ്പെടുത്തല്‍ വ്യക്‌തിപരമാെണന്നും ബിജു പറഞ്ഞു. തലശേരിയിലെ പ്രമുഖ സ്‌കിന്‍ സ്‌പെഷലിസ്‌റ്റ്‌ ഡോ. ശ്യാംമോഹന്‍ ഉള്‍പ്പടെ ഒമ്പത്‌ ഡോക്‌ടര്‍മാരില്‍നിന്നു ലക്ഷങ്ങള്‍ വാങ്ങിയശേഷം കബളിപ്പിച്ച കേസില്‍ തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ്‌ ബിജുവിനെ തലശേരിയിലെത്തിച്ചത്‌. തന്റെ ഇളയകുട്ടിയുടെ പിതാവ്‌ കേരള രാഷ്‌ട്രീയത്തിലെ ഒരു യുവനേതാവാണെന്ന്‌ മംഗളം വാരികയിലൂടെ സരിത വെളിപ്പെടുത്തിയിരുന്നു.

ആദ്യവിവാഹം വേര്‍പെടുത്തിയ കാലം മുതല്‍ ഈ നേതാവുമായി ബന്ധമുണ്ടായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ ഇയാള്‍ സഹായിച്ചിട്ടുമുണ്ട്‌. തിരുവനന്തപുരത്തെത്തിയശേഷം ഈ ബന്ധം കൂടുതല്‍ അടുക്കുകയും ചെയ്‌തു. ഇളയകുട്ടിയുടെ കാര്യങ്ങള്‍ നിലവില്‍ ഈ നേതാവ്‌ തന്നെയാണ്‌ നോക്കുന്നതെന്നും സരിത തുറന്നുപറഞ്ഞിരുന്നു.

യുവനേതാവിനെ സംബന്ധിച്ച ഒരു വാരികയില്‍വന്ന പരാമര്‍ശം തന്റെ സ്വകാര്യതയാണെന്നും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ പറഞ്ഞു. തന്റെ മകളുടെ പിതാവ് പ്രമുഖ യുവനേതാവാണെന്ന് ജീവചരിത്രക്കുറിപ്പില്‍ സരിത വെളിപ്പെടുത്തിയിരുന്നു. എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ.ക്കെതിരായ പീഡനകേസ്സില്‍ മൊഴിനല്‍കി സംസാരിക്കുകയായിരുന്നു സരിത. ഏഴുതവണയും മൊഴിനല്‍കാതെ ഒഴിഞ്ഞുമാറിയ സരിത കോടതിയുടെ കര്‍ക്കശനിലപാടുമൂലമാണ് ചൊവ്വാഴ്ച മൊഴിനല്‍കാന്‍ തയ്യാറായത്.

അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത് രഹസ്യമായി മൊഴിയെടുക്കണമെന്ന സരിതയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് തവണയും പല കാരണങ്ങള്‍ പറഞ്ഞ് മൊഴി നല്‍കുന്നതില്‍ നിന്നും സരിത ഒഴിവായിരുന്നു.

കോടതിയിലെ അഭിഭാഷകരെയും ജീവലക്കാരെയും പുറത്താക്കിയാണ് കോടതി മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനൊപ്പമാണ് സരിതയെത്തിയത്്. മൊഴി നല്‍കിയ ശേഷം സരിത പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതിയില്‍ പറഞ്ഞെതെന്നും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

രഹസ്യ മൊഴി നല്‍കല്‍ ഒന്നര മണിക്കൂര്‍ നീണ്ടു നിന്നും. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് കൈമാറുന്ന മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. മൊഴിയില്‍ പുതുതായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതുകൂടി അന്വേഷണ സംഘം പരിഗണിക്കും. അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാകും അന്വേഷണ സംഘം തീരുമാനിക്കുക.

1 അഭിപ്രായം

ABRAHAM O PATHROSE പറഞ്ഞു...

Why the channels giving so important to royal prostitute who always tell others to give her sari( saari thaa) www.mavelipartyintl.com is the greatest project to make Kerala ,India and the whole richest, healthiest and peacefull but the channel dogs are for the blood of some body and not to discuss about it. I can give Rs 500,000 to any one who can propose a better project than my www.mavelipartyintl.com. I even spend money to get attention. Kerala vision was advertising but none contacted me. I challenge all Channels blood suckers to interview me to denounce www.mavelipartyintl.com to get Rs 500,000