Video Of Day

Breaking News

കാലുപിടിക്കരുതെന്ന് മോഡി

ഉയരങ്ങളിലെത്താന്‍ ആരുടെയും  കാലുപിടിക്കുകയല്ല മറിച്ച് മികച്ച പാര്‍ലമെന്റേറിയന്മാരായി പ്രവര്‍ത്തിക്കുകയാണ് വേണ്ടെതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന ബിജെപി പാര്‍ലമന്ററി പാര്‍ട്ടി യോഗത്തിലാണ് എംപിമാരോട് മോദി ഇക്കാര്യം പറഞ്ഞത്.
 എന്നാല്‍ മോഡി തന്നെ പലപ്പോഴും മുതിര്‍ന്ന നേതാക്കളുടെ കാല്‍ തൊട്ട് വണങ്ങിയത് സൗകര്യപൂര്‍വ്വം മറന്നായിരുന്നു മോഡിയുടെ ഉപദേശം.
രാഷ്ട്രീയത്തിലെ പാദസേവ സംസ്‌കാരം ഇനി ബി.ജെ.പി യില്‍ പാടില്ല.
പാര്‍ട്ടിവക്താക്കളുടേതുപോലെ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മാധ്യമങ്ങളോട് മാന്യമായ രീതിയില്‍ ഇടപെടണമെന്നും യോഗത്തില്‍ മോഡി  പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല