എന്റെ പാഴ്‌സലി തിന്ന മുയലിനെ ഞാനും തിന്നു, ജീനറ്റിനെതിരെ തെറിവിളി
നവമാധ്യമങ്ങളില്‍(സമൂഹ മാധ്യമങ്ങളില്‍) കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞു നിന്നത് ഒരു മുയല്‍. അയമോതകച്ചെടി തിന്ന (പാഴ്‌സലി മോഷ്ടിച്ച) മുയലിന്റെ രക്തസാക്ഷിത്വമാണ് ട്വിറ്ററില്‍ വന്‍ ചര്‍ച്ചാ വിഷയമായത്.
ഓറഞ്ചസ് ആര്‍ നോട്ട് ദി ഒണ്‍ലി ഫ്രൂട്ട് എന്ന പുസ്തകത്തിന്റെ രചയിതാവ് ജീനറ്റ് വിന്‍ഡേഴ്‌സണാണ് മുയല്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. എന്റെ പാഴ്‌സലി തിന്ന മുയലിനെ ഞാനും തിന്നു എന്നായിരുന്നു കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ക്കിടയാക്കിയ ട്വീറ്റ്. തൊലി കളഞ്ഞു കറിയാക്കിയ മുയലിന്റെ ചിത്രവും , മുയല്‍ തിന്ന അയമോതക ച്ചെടിയുടെ ചത്രവും പോസ്റ്റ് ചെയ്തു, സംഹാരരുദ്രയായ വിന്‍ഡേഴ്‌സണ്‍. പോരേ പൂരം, ഫാന്‍സും ഫോളോവേഴ്‌സും മിനിട്ടുവെച്ചു കാലുമാറി മുയല്‍ ഫാന്‍സായി മാറി.
തനിക്കു തിന്നാന്‍ പറ്റാത്ത ഭാഗങ്ങള്‍ തന്റെ പൂച്ചയെക്കൊണ്ടു തീറ്റിച്ച എഴുത്തുകാരി അതും പോസ്റ്റാക്കി. വൈറ്റ് ബ്രെഡ് െ്രെപസൊക്കെ കിട്ടിയെന്നു പറഞ്ഞിട്ടെന്തു കാര്യം. ഫോളോവേഴ്‌സിന്റെ തെറിക്ക് ഒരു മര്യാദയും ഇല്ലായിരുന്നു. രക്തസാക്ഷിയായ കുഞ്ഞന്‍ മുയലിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച ജാക്വിലിന്‍ ലുക്കറെന്ന ഫോളോവര്‍ വിന്‍ഡേഴ്‌സണെ അണ്‍ഫോളോ ചെയ്തതും പോരാഞ്ഞ് മേലില്‍ അവരുടെ പുസ്തകങ്ങള്‍ വായിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ന്യായീകരണവുമായെത്തിയ ആന്‍ഡേഴ്‌സണ്‍ തന്റെ പൂന്തോട്ടത്തില്‍ മുയല്‍ നടത്തിയ അതിക്രമം തൊണ്ടി സഹിതം പോസ്റ്റി. തുടര്‍ന്ന് ചില ആരാധകര്‍ അഭിനന്ദനവുമായി രംഗത്തെത്തി. കിടിലന്‍ എന്നൊരാള്‍ കമന്റിയപ്പോള്‍ അതീവ രുചികരവും പരിസ്ഥിതി സൗഹൃദ വിഭവമെന്നു മറ്റൊരുത്തന്‍. എന്തായാലും നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കു വിഷയീഭവിക്കാത്തപ്പോഴും മുയലിന്റെ രക്തസാക്ഷിത്വം ട്വിറ്ററില്‍ ചൂടന്‍ ചര്‍ച്ചയായി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ