മന്‍മോഹന്‍ജീ മാപ്പ്... ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ മോദി 'വെറുക്കപ്പെട്ടവന്‍'!
നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്നലെ വരെ സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവനായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവും അദ്ദേഹമായിരുന്നു. പുകഴ്ത്തിയ നാവുകള്‍ അദ്ദേഹത്തെ ഇകഴ്ത്തി രംഗത്തുവന്നു. അധികാരത്തിലെത്താന്‍ മോദിയെ ഏറ്റവും സഹായിച്ച സോഷ്യല്‍ മീഡിയ തന്നെ ഇപ്പോള്‍ അദ്ദേഹത്തിന് വിനയായിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയ്ക്ക് വെറുക്കപ്പെട്ടവനായി.
റെയില്‍വേ യാത്രാ- ചരക്കുകൂലി കൂട്ടിയതോടെ സോഷ്യല്‍ മീഡിയയില്‍ മോദിയെ തള്ളിപ്പറയുന്നവരെക്കൊണ്ട് നിറഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം മന്‍മോഹന്‍ സിംഗിന്റെ ചിരിക്കുന്ന മുഖം പ്രത്യക്ഷപ്പെട്ടു. മന്‍മോഹന്റെ ചിത്രത്തിനു താഴെ 'മഹാത്മാവേ മാപ്പ്' എന്നെഴുതിയ പോസ്റ്റിട്ടത് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനായ ധനസുമോദാണ്. ആയിരത്തോളം ഷെയറുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്.
കോണ്‍ഗ്രസുകാരും കമ്മ്യുണിസ്റ്റുകാരും പരിഹസിക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ഫേസ്ബുക്കില്‍ ഏറ്റവും സജീവമായിരുന്ന ബിജെപിക്കാര്‍ക്ക് ഇന്നലെ കരിദിനമായിരുന്നു. റെയില്‍ യാത്രക്കൂലി വര്‍ധിപ്പിച്ചത് ബിജെപിക്കാര്‍ അറിഞ്ഞ മട്ടില്ലായിരുന്നു. എന്തിനും ഏതിനും ആദ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്ന നരേന്ദ്ര മോദി ഇതേക്കുറിച്ച് ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല.
വി.ടി. ബല്‍റാം എംഎല്‍എ പതിവുപോലെ ഇക്കുറിയും മോദിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പിആര്‍ വര്‍ക്കിന്റെ ഭാഗമായി മോദി നിരക്ക് അല്‍പം കുറച്ചേക്കുമെന്ന പ്രതീക്ഷയും ബല്‍റാം പങ്കുവയ്ക്കുന്നു. കുത്തകകളുമായി ബന്ധപ്പെട്ടാണ് പല ഫേസ്ബുക്ക് പോസ്റ്റുകളും. റെയില്‍വേയും അംബാനിമാര്‍ക്ക് തീറെഴുതുമെന്നാണ് ചിലര്‍ പരിഹസിച്ചിരിക്കുന്നത്.
മോദിയുടെ പഴയൊരു ട്വീറ്റാണ് ആം ആദ്മി പാര്‍ട്ടിക്കാര്‍ ആയുധമാക്കുന്നത്. ബജറ്റിനു മുന്‍പ് പാര്‍ലമെന്റിനെ മറികടന്ന് റെയില്‍വേ ചരക്കു കൂടി വര്‍ധിപ്പിച്ചതിന് പ്രധാനമന്ത്രിക്കെതിരേ രോഷം കൊണ്ട് കത്തെഴുതിയ മോദിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അവരുടെ പോസ്റ്റ്. 2012 മാര്‍ച്ച് ഏഴിനായിരുന്നു മോദിയുടെ ട്വീറ്റ്. ഇതിനു താഴെ കിലുക്കത്തിന്റെ ഇന്നസെന്റിനെ ചിത്രം വച്ചിന്ന് 'എന്നാ ഞാനൊരു സത്യം പറയട്ടെ! എനിക്കത് ഓര്‍മയില്ല' എന്ന പരിഹാസം ചൊരിഞ്ഞു ഒരു വിരുതന്‍.
പട്ടണപ്രവേശത്തില്‍ സൈക്കിളില്‍ പോകുന്ന തിലകനെയും ശ്രീനിവാസനെയുമാണ് ചിലര്‍ പരിഹാസത്തിന് ഉപയോഗിച്ചിരിക്കുന്നത്. തിലകന്റെയും ശ്രീനിയുടെയും ചിത്രം മാറ്റി മോദിയുടെയും മന്‍മോഹന്റെയും പിടിപ്പിച്ച് 'നമ്മള്‍ രണ്ടു പേരുടെയും ശബ്ദം ഒരുപോലെ'യാണല്ലോ എന്ന കമന്റും നല്‍കിയിരിക്കുന്നത്. എന്തായാലും പാചകവാതക വില കൂടി വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ 'മോദി ഫലിത'ങ്ങള്‍ കാണാന്‍ കഴിഞ്ഞേക്കും.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ