ബാലികാ വേശ്യകള്‍ ഉണ്ടാകുന്നത്
അടുത്തകാലത്ത് നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കാം. എന്നാലത് തൊട്ടാല്‍ പൊള്ളുന്ന ഒരു ജീവിതപ്രശ്‌നമാണെങ്കില്‍ സംവിധായകന്‍ ഒരു നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയിലായിത്തീരുന്നു. പ്രേക്ഷകര്‍ക്ക് ആ വിഷയം സ്വീകാര്യമാകുമോ എന്ന പ്രശ്‌നവുമുണ്ട്. ഈ രണ്ടുഘട്ടങ്ങളും വിജയകരമായി തരണംചെയ്ത ആശ്വാസത്തിലാണ് സംവിധായകനായ നാഗേഷ് കുകുന്നൂരും നിര്‍മാതാവായ ഇലേഹ ഹിപ്തുളയും. നാഗേഷ് കുകുന്നൂരിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഈയിടെ റിലീസ് ചെയ്ത 'ലക്ഷ്മി'. ബാലികാവേശ്യകളുടെ കഥ പറയുന്ന ചിത്രം, തികച്ചും 'ബോള്‍ഡായ' ഒരു സംരംഭമാണ്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവം. ഗുണ്ടൂരിലെ ഒരു ഗ്രാമത്തില്‍നിന്ന് ഇടനിലക്കാരന്‍ 14-കാരി പെണ്‍കുട്ടിയെ വിലയ്ക്കു വാങ്ങി മഹാനഗരത്തിലെ നക്ഷത്രവേശ്യാലയങ്ങളിലൊന്നില്‍ എത്തിക്കുന്നു. കൊടിയ പീഡനങ്ങള്‍ക്കു വിധേയയാകേണ്ടിവന്നുവെങ്കിലും അവള്‍ മനസ്സാക്ഷിയില്ലാത്ത സമൂഹത്തോട് പ്രതികരിക്കാന്‍ സന്നദ്ധയാവുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം അപരാധികളെ കോടതിയില്‍എത്തിച്ച് ശിക്ഷ വാങ്ങിക്കൊടുത്തതിനുശേഷമേ ആ ഗ്രാമീണബാലികയുടെ പോരാട്ടം അവസാനിക്കുന്നുള്ളൂ. മൂന്നുവര്‍ഷം മുന്‍പ് ആന്ധ്രയിലെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഈ വാര്‍ത്തയില്‍നിന്നാണ് 'ലക്ഷ്മി' രൂപംകൊള്ളുന്നത്.
പിന്നണിഗായികകൂടിയായ മൊണാലി താക്കൂര്‍ ആണ് 'ലക്ഷ്മി'യിലെ ലക്ഷ്മി. വേശ്യാലയനടത്തിപ്പുകാരനായി സതീശ് കൗശിക്കും കൂട്ടിക്കൊടുപ്പുകാരനായി സംവിധായകനും വേഷമിട്ടിരിക്കുന്നു. ലക്ഷ്മിക്കുവേണ്ടി വാദിക്കുന്ന വക്കീലായി രാംകപൂര്‍ വരുന്നു. ഈ പടത്തിന്റെ പ്രധാന മുതല്‍ക്കൂട്ടിലൊന്ന് ഇവരുടെ അഭിനയമാണ്. ലക്ഷ്മി പ്രേക്ഷകന് അന്യമോ അപരിചിതമോ ആയ കാര്യങ്ങളൊന്നും പറയുന്നില്ലായിരിക്കാം. പക്ഷേ, ചിത്രത്തിന്റെ വൈകാരിക, ബൗദ്ധിക സുവ്യക്തത ആരുടെയും മനസ്സില്‍ തറച്ചുനില്‍ക്കും. കുകുന്നൂരിന്റെ എല്ലാ ചിത്രങ്ങളുടെയും മുഖമുദ്രയാണ് ഈ വഴിമാറി സഞ്ചാരം. 1988-ല്‍ അമേരിക്കയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ നാഗേഷ് സിനിമയോടുള്ള അഭിനിവേശം കാരണം അറ്റ്‌ലാന്റയിലെ ആക്ടേഴ്‌സ് തിയേറ്ററില്‍നിന്ന് അഭിനയത്തിലും സംവിധാനത്തിലും ഡിപ്ലോമ നേടി.
ലോ ബജറ്റില്‍ നിര്‍മിച്ച് സംവിധാനംചെയ്ത് അഭിനയിച്ച 'ഹൈദരാബാദ് ബ്ലൂസ്' കലാപരമായും സാമ്പത്തികമായും വിജയമായിരുന്നു. ഇന്ത്യയിലെ ആദ്യ 'ന്യൂജനറേഷന്‍' സിനിമയായിരുന്നു 'ഹൈദരാബാദ്' എങ്കില്‍ രണ്ടാമത്തെതായ '3 ദീവാരീന്‍' വ്യക്തിബന്ധങ്ങളിലെ കാപട്യങ്ങളിലേക്ക് കടന്നുചെല്ലലായിരുന്നു. 2006-ലെ 'ഡൊറി'ല്‍ വ്യത്യസ്ത പശ്ചാത്തലത്തില്‍നിന്നു വരുന്ന രണ്ടു യുവതികളെ വിധി പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ കഥ പറഞ്ഞു. മലയാളത്തില്‍ കമലിന്റെ 'പെരുമഴക്കാല'ത്തിന്റെ റീമേക്കായിരുന്നു ഇത്. സമകാലീന സാമൂഹികവ്യവസ്ഥ മോഹഭംഗത്തിലേക്ക് തള്ളിവിടുന്നവരെക്കുറിച്ചായിരുന്നു കുകുന്നൂരിന്റെ മികച്ച സൃഷ്ടിയായ 'ഇഖ്ബാല്‍' 2009-ലെ '8ന്ദ10 തസ്‌വീറാ'വട്ടെ ഒരു ത്രില്ലറും.
തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യമാണ് കുകുന്നൂരിന്റെ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. ഒരേ പാതയില്‍ സഞ്ചരിക്കാന്‍ സംവിധായകന്‍ ഇഷ്ടപ്പെടുന്നില്ല. അനുരാഗ് കാശ്യപ്, മധുര്‍ ഭണ്ഡാര്‍കര്‍, ദിബാകര്‍ ബാനര്‍ജി തുടങ്ങിയ സമകാലീന സംവിധായകരില്‍നിന്ന് നാഗേഷ് കുകുന്നൂരിനെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഘടകവും ഇതുതന്നെ!
കടപ്പാട്: മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ