Video Of Day

Breaking News

മഞ്ജുവിനെ വഴിയാധാരമാക്കരുത് ; പുലിവാല് പിടിച്ച് കോടതി

നടി മഞ്ജു വാര്യരിൽനിന്ന് വിവാഹമോചനം തേടി ദിലീപ് കേസ് ഫയൽ ചെയ്ത എറണാകുളത്തെ കുടുംബകോടതിയിലേക്ക് ആരാധകരുടെയും വിമർശകരുടെയും   കത്തുകളുടെ പ്രവാഹം .ഇരുവരുടേയും വ്യക്തി ജീവിതത്തെയും കലാജീവിതത്തെയും പരാമർശിച്ചുകൊണ്ടുള്ള നിരവധി കത്തുകളാണു ദിനംപ്രതി ഇവിടെ ലഭിക്കുന്നത്. വിവാഹമോചന നീക്കം വാർത്തയായതിന്റെ തൊട്ടടുത്ത ദിവസം മുതൽ ആരാധകർ പ്രതികരിച്ചുതുടങ്ങിയെന്നാണു കുടുംബകോടതി വൃത്തങ്ങൾ പറയുന്നത്.ദിലീപ് കെയർ ഓഫ് കുടുംബകോടതി, എറണാകുളം എന്ന വിലാസത്തിൽ ലഭിക്കുന്ന കത്തുകളിൽ ഏറെയും  ദിലീപിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണെന്ന്   പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.  എറണാകുളം കുടുംബ കോടതിയിൽ ദിലീപ് എന്നയാൾ ഇല്ലാത്തതിനാൽ കത്തുകളെല്ലാം താരത്തിനുള്ളതാണെന്നു മനസിലാക്കി തുറന്നു വായിക്കുക മാത്രമാണു പോംവഴി. ഒരു ഡസനിൽ താഴെ കത്തുകൾ നിത്യവും എത്തുന്നു. കത്തയയ്ക്കുന്നവരിൽ സ്ത്രീകളുമുണ്ട്. മഞ്ജു വാര്യരെന്ന അതുല്യ നടിയുടെ കലാഭാവി തകർക്കരുതെന്ന അപേക്ഷയും കോടതി വിലാസത്തിൽ എത്തുന്ന കത്തുകളിലുണ്ട്. അടുത്തമാസം 23 നാണ് ദിലീപിന്റെ വിവാഹമോചന ഹർജി കുടുംബകോടതി പരിഗണിക്കുക. അന്ന് മഞ്ജു വാര്യരും കോടതിയിൽ ഹാജരാകേണ്ടിവരും. താൻ നൽകിയ ഹർജിയിലെ വിശദാംശങ്ങളും കോടതി നടപടിക്രമങ്ങളും മാധ്യമങ്ങൾക്കു നൽകരുതെന്ന ദിലീപിന്റെ അപേക്ഷ കുടുംബകോടതി അംഗീകരിച്ചിട്ടുണ്ട്. അതിനിടെയാണു താരാരാധന കത്തുകളുടെ രൂപത്തിൽ കോടതിക്ക് പുലിവാലാകുന്നത്

അഭിപ്രായങ്ങളൊന്നുമില്ല