മുൻ കാമുകൻറെ പീഡനത്തിരയായി : പ്രീതി സിന്റ
മുംബയ്: മുൻ കാമുകൻ മാനഭംഗപ്പെടുത്തിയെന്ന് ബോളിവുഡ് താരം പ്രീതി സിന്റ പൊലീസിൽ പരാതി നൽകി. ഐ.പി.എൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹ ഉടമസ്ഥനും മുൻ കാമുകനുമായ നെസ് വാഡിയയ്ക്കെതിരെയാണ് പ്രീതി സിന്റ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മെയ് 30ന് മുംബയ് വാംഘഡെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് നെസ് വാഡിയ മാനഭംഗപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.
മാനഭംഗപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തതായി മുംബയ് മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സിന്റയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പരാതി അടിസ്ഥാന രഹിതമാണെന്നും നെസ് വാഡിയ വ്യക്തമാക്കി. അഞ്ചുവർഷം നീണ്ട പ്രണയം 2009ലാണ് പ്രീതി സിന്റയും നെസ് വാഡിയയും അവസാനിപ്പിച്ചത്. അതിനു ശേഷം ബിസിനസ് കാര്യങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചെങ്കിലും ഇപ്പോഴത്തെ സംഭവം ബോളിവുഡിനും മുംബയ് ബിസിനസ് ലോകത്തിനും അദ്ഭുതം സൃഷ്ടിച്ചിട്ടുണ്ട്.
ബോംബെ ഡൈയിംഗ് വസ്ത്ര വ്യവസായ സ്ഥാപനങ്ങളുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് നെസ് വാഡിയ.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ