Video Of Day

Breaking News

ഋഷിരാജ് സിങ്ങിന് പിന്തുണയുമായി സുരേഷ് ഗോപി

തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് വിവാദത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് പിന്തുണയുമായി സിനിമ താരം സുരേഷ് ഗോപി രംഗത്ത്. ഋഷിരാജ് സിങ് മികച്ച ഉദ്യോഗസ്ഥനാണെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വന്തമായി കാറ് വാങ്ങിക്കാന്‍ പണമുള്ളവര്‍, അതില്‍ സീറ്റ് ബെല്‍റ്റ് സ്ഥാപിക്കാത്തത് ശരിയല്ലെന്നാണ് സുരേഷ് ഗോപി പറയുന്നു. ആനയെ വാങ്ങുന്നവര്‍, ചങ്ങല വാങ്ങാന്‍ പണമില്ലെന്ന് പറയുന്നതുപോലെയാണിതെന്നും സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപി നേരത്തേയും ഋഷിരാജ് സിങിനെ അഭിനന്ദിച്ചിട്ടുണ്ട്. സിനിമയില്‍ കാണുന്ന പോലീസ് നായകരെ പോലെയാണ് ഋഷിരാജ് സിങ് എന്നും സുരേഷ് ഗോപി മുമ്പ് പറഞ്ഞിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല