നടി ഇനിയയുടെ വീട്ടിലെ മോഷണം: പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: ചലച്ചിത്രതാരം ഇനിയയുടെ വീട്ടിലെ മോഷണത്തിൽ സഹോദരിയുടെ പ്രതിശ്രുത വരനടക്കം രണ്ട് പേർ പിടിയിലായി. സെബിൻ, സജു എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രിയാണ് ഇനിയയും കുടുംബവും താമസിക്കുന്ന കരമനയിലെ വാടക വീട്ടിൽ നിന്നും പത്ത് പവനും അഞ്ച് ലക്ഷം രൂപയും മോഷണം പോയത്. നടിയും കുടുംബവും സിനിമ കാണാൻ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പൂട്ട് തകർത്തല്ല മോഷണം നടത്തിയിരിക്കുന്നത് എന്നതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. വീടുമായി ബന്ധമുളളവരാകാം മോഷണത്തിന് പിന്നിലെന്ന നിഗമനത്തിൽ എത്തിച്ചേർന്നതിനെ തുടർന്ന് പൊലീസ് ആ വഴിക്ക് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. ചലച്ചിത്രതാരവും ടെലിവിഷൻ അവതാരകയുമാണ് ഇനിയയുടെ സഹോദരിയും. ഇവരുടെ സഹായത്തോടെയാകാം മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ