Video Of Day

Breaking News

പത്തു മാസത്തിനിടെ പത്തു വട്ടം ഗര്‍ഭിണിയായെന്ന് വിദ്യ ബാലന്‍

നടിമാരെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ചലച്ചിത്രലോകത്ത് ഒട്ടും പഞ്ഞമില്ല. ബോളിവുഡ് പോലുള്ള സ്ഥലങ്ങളില്‍ നടിമാര്‍ എന്ത് ചെയ്താലും അതുമായി ബന്ധപ്പെട്ട് ഒരു ഗോസിപ്പെങ്കിലും വരാറുണ്ട്. ഇക്കാര്യത്തില്‍ നിന്നും വിദ്യ ബാലനും രക്ഷയില്ല. വിദ്യയുടെ വിവാഹത്തിന് മുമ്പേ തുടങ്ങിയ ഗോസിപ്പുകള്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞ് നാളിത്രയായിട്ടും അവസാനിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ത്തന്നെ വിദ്യ വിവാഹമോചിതയാകാന്‍ പോകുന്നുവെന്നും. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് പങ്കിടാന്‍ സമയം കിട്ടാത്തതാണ് കാരണമെന്നും ഗോസിപ്പുകള്‍ വന്നു.
പിന്നാലെ വന്നത് ഗര്‍ഭഗോസിപ്പായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ വായിച്ച് താന്‍ തന്നെ അത്ഭുതപ്പെട്ടുപോയിട്ടുണ്ടെന്നാണ് വിദ്യ പറയുന്നത്. കഴിഞ്ഞ പത്തുമാസത്തിനിടെ താന്‍ പത്തുതവണ ഗര്‍ഭിണിയായെന്നാണ് ഗര്‍ഭഗോസിപ്പുകളെക്കുറിച്ച് വിദ്യ ബാലന്‍ പറയുന്ന തമാശ. കഴിഞ്ഞ പത്തുമാസത്തിനിടയില്‍ ഞാന്‍ പത്തുവട്ടം ഗര്‍ഭിണിയായി. ഇങ്ങനെപോയാല്‍ പുരാണത്തിലെ ഗാന്ധാരിയെവരെ ഞാന്‍ കടത്തിവെട്ടും.എന്നെ ഗര്‍ഭിണിയാക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്- വിദ്യ പറയുന്നു. പുതിയൊരു ഇന്റര്‍വ്യൂവില്‍ ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് വിദ്യ ഇങ്ങനെ പറഞ്ഞത്.

തന്റെ വിവാഹശേഷം മുഴുവനായും ഗോസിപ്പുകള്‍ മാത്രമേ കേള്‍ക്കുന്നുള്ളുവെന്നും സുജോയ് ഘോഷിന്റെ ചിത്രം വേണ്ടെന്ന് വച്ചതും ആളുകള്‍ ഗോസിപ്പിനുള്ള വകയാക്കിയെന്നും ഞാന്‍ സിനിമവിടുകയാണെന്നുവരെ പറഞ്ഞുകളഞ്ഞുവെന്നും വിദ്യ പറയുന്നു.
എന്തുകൊണ്ട് ഇത്തരം ഗോസിപ്പുകള്‍ പുരുഷന്മാരെക്കുറിച്ച ്‌വരുന്നില്ലെന്നാണ് വിദ്യ ചോദിയ്ക്കുന്നത്. പല പ്രമുഖ നടന്മാരും പല ചിത്രങ്ങളും ഉപേക്ഷിയ്ക്കാറുണ്ട്. എന്നാല്‍ അവരാരും സിനിമ വിടുകയാണെന്ന് ആരും പറഞ്ഞുകേള്‍ക്കാറില്ല. പലരും ചിത്രങ്ങള്‍ ഉപേക്ഷിയ്ക്കുന്നത് ഒന്നുകില്‍ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവകാരണമായിരിക്കും. നടിമാര്‍ ഇടവേള എടുക്കുമ്പോള്‍ മാത്രം ഗോസിപ്പുകളുണ്ടാകുന്നു. വിവാഹിതയായ സ്ത്രീയ്ക്ക് ഗര്‍ഭം മാത്രമാണോ പ്രശ്‌നം അവള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും വരാന്‍ പാടില്ലെന്നുണ്ടോ- വിദ്യ ചോദിയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല