Video Of Day

Breaking News

അണ്ടർവെയർ പ്രദര്‍ശിപ്പിച്ചു ;നെയ്മർ വിവാദത്തിൽ


റിയോ ഡി ജനീറോ: ലോകകപ്പിൽ മികച്ച ഫോമിലുള്ള ബ്രസീലിയൻ  സൂപ്പര്‍ താരം നെയ്മര്‍ വിവാദത്തില്‍. കാമറൂണുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിനെ ഡ്രസ്സിംഗ് റൂമിനടുത്തുവെച്ച് നെയ്മര്‍ തന്റെ അടിവസ്ത്രം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ് വിവാദത്തിനിടയാക്കിയത്.
ഫിഫയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ അല്ലാത്ത ബ്ലൂ മാന്‍ എന്ന കമ്പനിയുടെ  പച്ചയും മഞ്ഞയും നിറത്തിലുള്ള അണ്ടര്‍വെയറാണ്    നെയ്മര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
ലോകകപ്പിനിടെ ഫിഫയുമായി സ്‌പോണ്‍സര്‍ഷിപ്പുള്ള കമ്പനികളുടെ വസ്ത്രങ്ങള്‍ മാത്രമെ ധരിക്കാന്‍ പാടുള്ളു എന്നാണ് ചട്ടം. അതുകൊണ്ടുതന്നെ നെയ്മറുടേത് ചട്ടലംഘനമാണെന്നാണ് ഫിഫയുടെ വിലയിരുത്തല്‍.
ചട്ടം ലംഘിച്ച നെയ്മര്‍ക്കെതിരെ ഫിഫ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടാല്‍ നെയ്മര്‍ക്ക് പിഴശിക്ഷ ലഭിക്കാന്‍ ഇടയുണ്ട്. നേരത്തെ ബാഴ്‌സലോണ ക്ലബ്ബിന്റെ ഒരു മത്സരത്തിനിടയില്‍ ഔദ്യോഗിക സ്‌പോണ്‍സറല്ലാത്ത കമ്പനിയുടെ അടിവസ്ത്രം പ്രദര്‍ശിപ്പിച്ച് നെയ്മര്‍ വിവാദത്തിലകപ്പെട്ടിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല