Video Of Day

Breaking News

എല്ലാം ഉള്ളുതുറന്ന് പറഞ്ഞു, നെയ്മര്‍ കുമ്പസാരിച്ചത് മലയാളി വൈദികനോട്

റിയോ ഡി ജനീറോ: ബ്രസീലിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ എല്ലാം തുറന്നു കുമ്പസരിച്ചു, ഒരു മലയാളി വൈദികനോട്. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പ്രധാന മത്സരങ്ങള്‍ക്ക് മുന്‍പ് പ്രാര്‍ത്ഥനയ്ക്കായി എത്തുന്നത് നെയ്മറിന്റെ നഗരമായ സാന്റോസിലെ പള്ളിയിലാണ്. ഈ പള്ളിയിലെ വികാരി ഒരു മലയാളിയാണ്.

കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ ഫാദര്‍ ജോസ് മ്യാലിന്‍ പോള്‍ ആണ് ഇവിടുത്തെ വികാരി. മുപ്പതോളം മലയാളി വൈദികരാണ് നിലവില്‍ ബ്രസീലിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല