Video Of Day

Breaking News

മാണി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ഐസക്ക്; എല്ലാം വീഡിയോയിലുണ്ട്

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്. മന്ത്രി കെ.എം മാണിക്കെന്ന് പറഞ്ഞ് കെ.എഫ്.സി ഡയറക്ടര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് തോമസ് ഐസക് നിയമസഭയില്‍ ആരോപിച്ചു. വാളകത്ത് റിസോര്‍ട്ടിന് വായ്പയ്ക്ക് അപേക്ഷിച്ചവരില്‍ നിന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. മാണി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

കൈക്കൂലി വാങ്ങിയതെന്നും ഇക്കാര്യം റിസോര്‍ട്ട് ഉടമകള്‍ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി കെ.എം മാണി പ്രതികരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല