ധോണിക്കെതിരെ അറസ്റ്റ് വാറണ്ട്
ഹൈദ്രാബാദ് : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു .കോടതി അയച്ച സമന്‍സിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാത്തതുകൊണ്ടാണ് കോടതി ധോണിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് .
ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തിയതിനെ തുടര്‍ന്നാണ് കോടതി ധോണിക്കെതിരെ സമന്‍സ് അയച്ചത്.എന്നാല്‍ മൂന്നു തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്നാണ് .ഇപ്പോള്‍ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത് .അടുത്ത മാസം 16 നു കോടതിയില്‍ ഹാജരാകുവാനാണ് കോടതി നിര്‍ദേശിച്ചിരിയ്ക്കുന്നത് .ഒരു മാസികയുടെ മുഖചിത്രത്തില്‍ വന്നധോണിയുടെ ചിത്രത്തെ തുടര്‍ന്ന് വി എച്ച് പി നേതാവ് ശ്യാം സുന്ദര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ധോണിക്കെതിരെ സമന്‍സ് അയച്ചത് .കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഒരു പ്രശസ്ത മാസികയുടെ പുറംചട്ടയില്‍ ഹൈന്ദവ ദൈവമായ വിഷ്ണുവിന്റെ രൂപത്തില്‍ ധോണിയുടെ ചിത്രം മുഖചിത്രമായി വന്നത്.
വിവിധ ബ്രാന്ടുകളുടെ ഉത്പന്നങ്ങള്‍ കൈകളില്‍ പിടിച്ചിരിക്കുന്ന രീതിയില്‍ വന്ന ചിത്രത്തില്‍ ഒരു കൈയ്യില്‍ ഷൂസും പിടിച്ചു നിന്നതാണ് വിശ്വാസികളുടെ എതിര്‍പ്പിനു കാരണമായത് .പരസ്യങ്ങളിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന വാര്‍ത്തയെ തുടര്‍ന്നാണ് "ഗോഡ് ഓഫ് ബിഗ് ഡീല്‍സ് "എന്ന രീതിയില്‍ മാസിക ചിത്രം നല്‍കിയത്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ