തട്ടമിട്ടില്ലെങ്കില്‍ നരകത്തില്‍: ഇതൊക്കെ ചില ഞരമ്പു രോഗികളുടെ ഇടപാടാണ് - നടി അന്‍സിബ
വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ചിലരുടെ മനഃപുര്‍വമായ പ്രവര്‍ത്തനമാണ് ഫേസ്ബുക്കിലെ എന്റെ ഫോട്ടോകള്‍ക്ക് മോശമായ രീതിയിലുള്ള അഭിപ്രായങ്ങള്‍ ഇടുന്നത്. എല്ലാവരും എന്നെ ഇഷ്ടപ്പെടണമെന്ന് എനിക്ക് പറയാന്‍ കഴിയില്ലല്ലോ? ഞാന്‍ ചെയ്യുന്നത് എല്ലാവരും ഇഷ്ടപ്പെടണമെന്നും എന്നില്ലല്ലോ? പറയുന്നവര്‍ പറയട്ടേ, ഞാന്‍ അങ്ങനയെ വിചാരിച്ചിട്ടോള്ളു. മോശം കമന്റ് ഇടുന്നവരുടെ വീട്ടില്‍ പോയി ഞാന്‍ അങ്ങനെയല്ല, എന്നെക്കുറിച്ച് ഇങ്ങനെയെന്നും പറയരുതെന്ന് പറയാന്‍ കഴിയില്ലല്ലോ?
മതപരമായ കാര്യമായതുകൊണ്ടാണ് എല്ലാവരും ഇപ്പോള്‍ ഇത് ശ്രദ്ധിച്ചത്. എല്ലാവരും ചെയ്യുന്നു, ഞാനും ചെയ്യുന്നു.. സോ—ഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളോട് എനിക്ക് അമിതമായ താത്പര്യമൊന്നുമില്ല. എല്ലാ സെലിബ്രേറ്റികളും പേജ് അപ്‌ഡേറ്റ് ചെയ്യുന്നതുകൊണ്ടാണ് ഞാനും ഫോട്ടോകള്‍ ഇടുന്നത്. പ്രഫഷന്റെ ഭാഗമാണിത്.
ഇങ്ങനെയൊരു വിവാദം ഉണ്ടായതുകൊണ്ട് ഫേസ്ബുക്കിലെ പേജ് നിര്‍ത്തുകയൊന്നുമില്ല. എന്റെ പേരില്‍ ധാരാളം ഫേക് ഐഡികള്‍ ഉണ്ട്. എനിക്ക് പേഴ്‌സണലായി ഒരു അക്കൗണ്ട് ഉണ്ടായിരുന്നു, പക്ഷേ അത് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഞാന്‍ ഇടുന്ന പ്രെഫൈല്‍ പിക്ച്ചറുകളും ഫോട്ടോകളുമാണ് ഫേക്ക് ഐഡിയുള്ളവരും ഉപയോഗിക്കുന്നത്. ഒഫിഷ്യലായ കാര്യങ്ങള്‍ക്കാണ് ഞാന്‍ എന്റെ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഞാന്‍ ഇടുന്ന ഫോട്ടോകള്‍ ലൈക്ക് ചെയ്തതിനുശേഷമാണ് മോശം കമന്റുകള്‍ ഇടുന്നത്.
ഗ്ലാമര്‍ ഫോട്ടോകള്‍ക്കല്ല മതപരമായ കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഫുള്‍സ്ലീവ് ചുരിദാറിട്ടുള്ള എന്റെ ഫോട്ടോകള്‍ക്ക് മോശം കമന്റുകളാണ് ചിലര്‍ ഇട്ടിരിക്കുന്നത്. തട്ടമിടാതെയുള്ള ഫോട്ടോയ്ക്ക് ഇട്ടിരിക്കുന്ന കമന്റാണ് 'നീ നരകത്തില്‍ പോകുമെന്ന്' തട്ടമിട്ടുള്ള ഫോട്ടോയ്ക്ക് ഇട്ടിരിക്കുന്ന കമന്റാണ് 'നീയെക്കെ എന്തിനാണ് തട്ടമിടുന്നതെന്ന്' അത് എന്റെ തെറ്റാണോ? ഞാന്‍ എങ്ങനെ വന്നാലും ഇത്തരക്കാര്‍ നെഗറ്റിവായ കമന്റുകളാണ് ഇടുന്നത്. ഞാന്‍ തട്ടമിട്ടാലും കുഴപ്പം തട്ടമിട്ടില്ലെങ്കിലും കുഴപ്പും മറച്ചാലും കുഴപ്പം മറച്ചില്ലെങ്കിലും കുഴപ്പം. ഞാന്‍ പുറത്തു പോകുമ്പോള്‍ തട്ടമിട്ടാണ് പോകുന്നത്. അതിന് ഇപ്പോഴും ഒരു മാറ്റവുമില്ല.
ഞാന്‍ സാധാരണ ഒരു കോഴിക്കോട്ടുകാരിയാണ്. ഇത്തരം വിവാദങ്ങള്‍ എന്നെയും വിഷമിപ്പിക്കുന്നുണ്ട്. എനിക്ക് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.
വീട്ടുകാരുടെ അടുത്ത് ഞാന്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നതായിട്ട് ഇതുവരെ പറഞ്ഞിട്ടില്ല. വെറുതെ എന്തിനാണ് അവരെക്കൂടി വിഷമിപ്പിക്കുന്നത്. ഫേസ്ബുക്കിലെ കമന്റുകള്‍ ഞാന്‍ ഇടയ്ക്ക് വായിച്ചു നോക്കാറുണ്ട്, അത് വീട്ടുകാരുമായി പങ്കുവയ്ക്കാറുമുണ്ട്. വീട്ടുകാരുടെ ഭാഗത്തുനിന്ന് വളരെ സപ്പോര്‍ട്ടാണ്. നെഗറ്റീവായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സ്ഥലമായാണ് കൂടുതല്‍ ആള്‍ക്കാരും ഫേസ്ബുക്കിനെ കാണുന്നത്. കൂട്ടുകാര്‍ ഇതുവരെ ഇത്തരത്തിലുള്ള കമന്റുകളെക്കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല. അവര്‍ക്കറിയാം ഇതൊക്കെ ചില ഞരമ്പു രോഗികളുടെ ഇടപാടാണെന്ന്.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ