സ്‌ത്രീധന പീഡനം: ഗര്‍ഭിണിയെ കൈയിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
കാസര്‍ഗോഡ്: സ്‌ത്രീധനമാവശ്യപ്പെട്ട് ഗര്‍ഭിണിയായ നവവധുവിന് ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും ക്രൂരപീഡനം. കൈയിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചെന്നും വയറ്റില്‍ ചവുട്ടി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. ഗുരുതരമായി പരുക്കേറ്റ മൂന്നുമാസം ഗര്‍ഭിണിയായ യുവതിയെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലംപാടി എരിയപ്പാടിയിലെ അബൂബക്കറിന്റെ മകള്‍ പി.എം. സഫ്രീന(21) ആണ് ക്രൂരപീഡനത്തിനിരയായത്. ഭര്‍ത്താവ് ചെങ്കള കൊവ്വല്‍ കടവിലെ ഇക്‌ബാല്‍, ഭര്‍തൃമാതാവ്, സഹോദരി, സഹോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. ജനുവരി 22-നായിരുന്നു ന് ആണ് സഫ്രീനയുടെ വിവാഹം.
വിവാഹസമയത്ത് 50 പവനും രണ്ടുലക്ഷം രൂപയും നല്‍കിയിരുന്നു. കൂടാതെ എരിയപ്പാടിയില്‍ 15 ലക്ഷം വിലമതിക്കുന്ന നാലു കടമുറികള്‍ സഫ്രീനയുടെ പേരില്‍ എഴുതിക്കൊടുക്കുകയും ചെയ്‌തിരുന്നു. ഈ കടമുറി ഇക്‌ബാലിന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനം. രണ്ടുമാസം മുമ്പ് വീടിനു സമീപത്തെ പുഴയില്‍ തന്നെ തള്ളിയിട്ടുകൊല്ലാന്‍ ഇക്‌ബാല്‍ ശ്രമിച്ചതായും സഫ്രീന പറയുന്നു. അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അടുത്തകാലത്തായി മദ്യപിച്ചെത്തിയായിരുന്നു പീഡനം തുടര്‍ന്നത്. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതു നടക്കാതെ വന്നതോടെ വയറ്റില്‍ചവിട്ടുകയായിരുന്നെന്നും സഫ്രീന പറയുന്നു. തന്റെ വീട്ടുകാര്‍ വിഷമിക്കുമെന്നു കരുതിയാണ് പീഡനവിവരം ഇതുവരെ മറച്ചുവച്ചത്. വിവാഹം കഴിഞ്ഞ് ആദ്യയാഴ്‌ചയില്‍തന്നെ പീഡനം തുടങ്ങിയതിനാലാണ് ഭര്‍ത്താവിന് കടമുറികള്‍ എഴുതിക്കൊടുക്കാതിരുന്നതെന്നും യുവതി പറഞ്ഞു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ