Video Of Day

Breaking News

ആ കുഞ്ഞു ആരാധകനെ മെസി തേടി കണ്ടെത്തി, വീട്ടില്‍ ചെന്ന് കൈ കൊടുത്തു

ആ കുട്ടി ആരാധകന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നു ലയണല്‍ മെസി ഒരു നിമിഷം കൊണ്ട് തകര്‍ത്തു കളഞ്ഞത്. ബോസ്‌നിയക്കെതിരായ മത്സരത്തിന് മുമ്പ് അണിനിരന്നപ്പോഴാണ് കുട്ടി ആരാധകന്‍ മെസിയുടെ ഷേക്ക് ഹാന്‍ഡിനായി എത്തിയത്.

എന്നാല്‍ സംഭവം വാര്‍ത്തയായതോടെ മെസി കുഞ്ഞു ആരാധകന്റെ വീട് കണ്ടെത്തി, ചെന്ന് കൈ കൊടുത്തു, മടിയില്‍ ഇരുത്തി ഫോട്ടോയെടുത്തു, അതും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആഘോഷിച്ചു.

ബോസ്‌നിയക്കെതിരായ മത്സരത്തിന് മുമ്പ് മൈതാനത്തിലേക്ക് എത്തും മുമ്പാണ് മെസിയെ കാത്തു നിന്ന കുട്ടി ആരാധകന്‍ കൈ നീട്ടിയത്. എന്നാല്‍ റഫറിമാരെ മാത്രം ശ്രദ്ധിച്ച് എത്തിയ മെസി കുട്ടി ആരാധകനെ കണ്ടില്ല. ഇതോടെ മെസി മനപൂര്‍വ്വം കുട്ടിക്ക് കൈ നല്‍കാത്തതാണെന്ന തരത്തിലുള്ള വാദവുമായി എതിരാളികള്‍ രംഗത്തെത്തി. ഏതായാലും കണ്‍മുമ്പില്‍ കിട്ടിയ അവസരം കളഞ്ഞുപോയെങ്കിലും മെസി ആ കുട്ടി ആരാധകന്റെ ഹൃദയത്തിലേക്ക് തകര്‍പ്പന്‍ ഒരു ഗോളടിച്ചാണ് ഇതിനു പ്രായശ്ചിത്തം ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല