Video Of Day

Breaking News

ഖത്തറില്‍ ജോലി, തട്ടിപ്പ്, പ്രതികള്‍ ആല്‍ബം നിര്‍മാണത്തിനായി യുവതികളെയും വലയിലാക്കി?

ഖത്തറില്‍ വിസ വാഗ്ദാനം ചെയ്ത് യുവാക്കളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവത്തിലെ പ്രതി യുവാക്കളെ വലയിലാക്കിയത് ആല്‍ബം നിര്‍മാണത്തിന്റെയും മറ്റും പേരില്‍. തട്ടിപ്പിനിരയായ കണ്ണൂര്‍ മയ്യില്‍ സ്വദേശികളായ 105 പേര്‍ ഉള്‍പ്പെടെ 144 പേര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മുന്നൂറോളം പേരെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രതികളില്‍ ഏറ്റുമാനൂര്‍ സ്വദേശികളായ മൂന്നുപേരാണ് ഇപ്പോള്‍ ഒളിവിലുള്ളത്. ഇവരുടെ ആള്‍ക്കാര്‍ തട്ടിപ്പിനിരയായ യുവാക്കളെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. പ്രതികളിലൊരാളുടെ വീട് തട്ടിപ്പിനിരയായവര്‍ വളഞ്ഞുവെങ്കിലും ആള്‍ മുങ്ങിയിരുന്നു. ഇതിനിടെ തട്ടിപ്പിനിരയായവരുടെ നേരെ കല്ലെറിയുകയും പോലീസ് സ്‌റ്റേഷന്‍ വളപ്പിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അഞ്ചുപേരെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

സീരിയല്‍, ആല്‍ബം തുടങ്ങിയ മേഖലകളിലും ലക്ഷങ്ങള്‍ വാരിയെറിഞ്ഞിട്ടുണ്ട്. പ്രസിദ്ധ ഗായകരെ ഉള്‍പ്പെടുത്തിയ പുതിയ ആല്‍ബം ഏതാനും നാള്‍ മുമ്പ് ആഡംബര ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. ഏറ്റുമാനൂര്‍ തവളക്കുഴി വല്ലേച്ചാലില്‍ ശരത് മോഹന്റെ (34) അതിരമ്പുഴ - നാല്‍പ്പാത്തിമല റോഡിലെ വാടക വീടാണു തട്ടിപ്പിനിരയായ 144 പേര്‍ കണ്ണൂരില്‍ നിന്നെത്തി വളഞ്ഞത്. ഇവര്‍ക്കു പുറമെ കോട്ടയം ഉള്‍പ്പെടെ വിവിധ ജില്ലകളിലെ മുന്നൂറിലേറെ പേര്‍ തട്ടിപ്പിനിരയായതായാണു സൂചന.

വിസ വാഗ്ദാനം ചെയ്ത് യുവാക്കളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍, പ്രതികള്‍ ഒളിവിലാണെന്ന് പോലീസ്. തട്ടിപ്പിനിരയായ കണ്ണൂര്‍ മയ്യില്‍ സ്വദേശികളായ 105പേര്‍ ഉള്‍പ്പെടെ 144പേര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 300ഓളംപേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. വരുംദിവസങ്ങളില്‍ കൂടുതല്‍ പരാതിക്കാര്‍ എത്താനുള്ള സാധ്യതയുമുണ്ട്.

പ്രതികളില്‍ ഏറ്റുമാനൂര്‍ സ്വദേശികളായ മൂന്നുപേരാണ് ഇപ്പോള്‍ ഒളിവിലുള്ളത്. ഇവരുടെ ആള്‍ക്കാര്‍ തട്ടിപ്പിനിരയായ യുവാക്കളെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. പ്രതികളിലൊരാളുടെ വീട് തട്ടിപ്പിനിരയായവര്‍ വളഞ്ഞുവെങ്കിലും ആള്‍ മുങ്ങിയിരുന്നു. ഇതിനിടെ തട്ടിപ്പിനിരയായവരുടെ നേരെ കല്ലെറിയുകയും പോലീസ് സ്റ്റേഷന്‍ വളപ്പിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അഞ്ചുപേരെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയശേഷം കണ്ണൂര്‍ സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ ബന്ധപ്പെടാമെന്നാണ് പോലീസ് ഇവരോട് പറഞ്ഞിരിക്കുന്നത്.

തട്ടിയെടുത്ത പണം പ്രതികള്‍ സുഖലോലുപജീവിതം നയിക്കാനാണ് ഉപയോഗിച്ചത്. സീരിയല്‍, ആല്‍ബം തുടങ്ങിയ മേഖലകളിലും ലക്ഷങ്ങള്‍ വാരിയെറിഞ്ഞിട്ടുണ്ട്. പ്രസിദ്ധ ഗായകരെ ഉള്‍പ്പെടുത്തിയ പുതിയ ആല്‍ബം ഏതാനും നാള്‍ മുമ്പ് ആഡംബര ചടങ്ങില്‍ പുറത്തിറക്കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല