മൊബൈല്‍ കള്ളന്മാരെ പിടിക്കാന്‍ ഇനി 'മരണസ്വിച്ച്'
മൊബൈല്‍ മോഷ്ടാക്കളെ കുടുക്കാനായി സ്മാര്‍ട്ട്‌ഫോണുകളില്‍ 'മരണസ്വിച്ച്' ('kill switch') എന്ന സംവിധാന കൂടി ഉള്‍പ്പെടുത്താന്‍ മൈക്രോസോഫ്റ്റും ഗൂഗിളും തീരുമാനിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തും.
ആപ്പിള്‍ ഐഫോണുകളില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഈ ഫീച്ചര്‍ ഉപയോഗിച്ചിരുന്നു. മോഷ്ടിക്കപ്പെട്ട, അല്ലെങ്കില്‍ നഷ്ടപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണമായും ഉപയോഗ ശൂന്യമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് 'മരണസ്വിച്ച്'. ദൂരെയിരുന്ന് ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ, മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ വെറും പേപ്പര്‍ വെയ്റ്റ് മാത്രമാകും.
ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ മുന്‍കൈയെടുത്ത് നടത്തുന്ന 'സെക്യൂര്‍ അവര്‍ സ്മാര്‍ട്ട്‌ഫോണ്‍' പദ്ധതിയുടെ ഭാഗമായാണ്, മൈക്രോസോഫ്റ്റും ഗൂഗിളുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയത്. ഷ്‌നീഡര്‍മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ