ജയിലില്‍ ക്ലാസെടുക്കാന്‍ വന്ന ടീച്ചറെ പീഡനക്കേസിലെ പ്രതി ബലാത്സംഗം ചെയ്തു
ന്യൂയോര്‍ക്ക്: ജയില്‍ അന്തേവാസികള്‍ക്ക് മൂല്യബോധന ക്ലാസ് എടുക്കാന്‍ ചെന്ന അദ്ധ്യാപിക തടവറയ്ക്കള്ളില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. ജയിലില്‍ പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് അദ്ധ്യാപികയെ ബലാത്സംഗത്തിനിരയാക്കിയത്. അമേരിക്കയിലെ അരിസോണയിലെ എയ്മാന്‍സ് ജയിലില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.
2011ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ 30 വര്‍ഷത്തെ തടവിന് വിധിച്ചിരുന്ന ജേക്കബ് ഹാര്‍വേ എന്ന പ്രതിയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം നടത്തിയത്.
ക്‌ളാസില്‍ പങ്കെടുത്ത് മറ്റ് പ്രതികളെല്ലാം പോയിക്കഴിഞ്ഞ ശേഷം ക്ലാസില്‍ എത്തിയ പ്രതി ജേക്കബ് അദ്ധ്യാപികയെ പേന കൊണ്ട് കുത്തി മുറിവേല്‍പ്പിച്ച ശേഷം നിലത്തിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനമേല്‍ക്കുന്‌പോള്‍ താന്‍ സഹായത്തിനായി കരഞ്ഞു വിളിച്ചിട്ടും ആരും എത്തിയില്ലെന്ന് ടീച്ചര്‍ പൊലീസിനോട് പറഞ്ഞു.
പീഡനക്കേസിലെ പ്രതികള്‍ മാത്രമുള്ള സെല്ലിലേക്ക് സ്ത്രീകളെ ഒറ്റയ്ക്ക് ക്ലാസ് എടുക്കാന്‍ വിട്ടതിനെതിരെ ഇതിനോടകം തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ