Video Of Day

Breaking News

ആയുര്‍വേദ മരുന്ന് മയക്കുമരുന്നായി: നടി റിച്ച ഛദ്ദയെ തടഞ്ഞുവെച്ചു

ന്യൂഡല്‍ഹി: ചര്‍മസംരക്ഷണത്തിനുള്ള ആയുര്‍വേദ പൊടി ബാഗില്‍നിന്ന് കണ്ടെത്തിയത് മയക്കുമരുന്നാണെന്ന സംശയത്തെത്തുടര്‍ന്ന് ബോളിവുഡ് നടി റിച്ച ഛദ്ദയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. മുംബൈക്ക് പോകാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പതിവായി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക മരുന്ന് റിച്ചയെ പൊല്ലാപ്പിലാക്കിയത്. ഇതേത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ രണ്ടുമണിക്കൂറോളം അവരെ ചോദ്യംചെയ്തു. കാര്യം ബോധ്യപ്പെട്ടതോടെ റിച്ചയെ യാത്രതുടരാന്‍ അനുവദിച്ചു.

വൈദ്യന്റെ കുറിപ്പടിപ്രകാരം സ്വയം തയ്യാറാക്കുന്ന പൊടിയാണിതെന്നും അതുകൊണ്ടാണ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ താമസമെടുത്തതെന്നും റിച്ച പിന്നീട് പറഞ്ഞു. അവരുടെ ജോലിയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. അതിനാല്‍ മടിയൊന്നും കൂടാതെ സഹകരിച്ചു. വിമാനം നഷ്ടമാകാതിരുന്നതിനാല്‍ ഇക്കാര്യത്തില്‍ പരിഭവമില്ലെന്നും അവര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല