Video Of Day

Breaking News

ഇനി ഐ പാഡുമായും ലൈംഗികബന്ധം, തുടക്കത്തില്‍ പുരുഷന്മാര്‍ക്ക് മാത്രം

ലോകം കീഴ്‌മേല്‍ മറിയുകയാണോ എന്ന് സംശയിക്കേണ്ട. തലക്കെട്ടില്‍ കണ്ട കാര്യം സത്യമാണ്. ആശയ വിനിമയത്തിനുപയോഗിക്കുന്ന ഐ പാഡ് ഇനി ഒരു ലൈംഗിക ഉപകരണമായും ഉപയോഗിക്കാം.... സെക്‌സും സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിട്ടില്ല. അശ്ലീല സിനിമകള്‍ കയ്യിലെ മൊബൈല്‍ ഫോണിലേ ടാബ്ലറ്റിലോ കൊണ്ടു നടക്കാവുന്ന സാഹചര്യം സൃഷ്ടിച്ച സാങ്കേതിക പുരോഗതി ഇപ്പോഴിതാ മറ്റൊരു സാധ്യത കൂടി തുറന്നിട്ടിരിക്കുകയാണ്.

ഫ്‌ലെഷ്‌ലൈറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ആപ്പിള്‍ സെക്‌സ് ടോയ് കം ഐപ്പാഡ് എന്ന ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. സെക്‌സ് ടോയ് എന്ന് കേള്‍ക്കുമ്പോള്‍ ഐ പാഡില്‍ തന്നെ അതിനുള്ള സൗകര്യം ഉണ്ടെന്ന് തെറ്റിദ്ധരിക്കണ്ട. സാധനം ആവശ്യമുള്ളവര്‍ വാങ്ങി ഫിറ്റ് ചെയ്യുക തന്നെ വേണം. നാലാം തലമുറ ഐ പാഡ് 2 വിനെയാണ് ആവശ്യമെങ്കില്‍ ഒരു സെക്‌സ് ടോയ് ആക്കി മാറ്റാന്‍ കഴിയുക. ഒരു ഐ പാഡ് കേസ് ആണ് സംഭവം.

അതില്‍ ഫ്‌ലെഷ്‌ലൈറ്റിന്റെ ലോഞ്ച് പാഡ് എന്ന സെക്‌സ് ടോയ് ഉറപ്പിക്കാന്‍ പറ്റും. പിന്നെ ഐപാഡ് തന്നെ ഒരു സെക്‌സ് ടോയ് ആയി ഉപയോഗിക്കാം. സ്‌കൈപ്പ്, ഫേസ് ടൈം തുടങ്ങിയ വീഡിയോ ചാറ്റിങ് സൗകര്യം ഉപയോഗിച്ച് ആനന്ദം നേടാം. പക്ഷേ തുടക്കത്തില്‍ ഈ സൗകര്യം പുരുഷന്‍മാര്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. സെക്‌സ് ടോയ്‌സ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. നാലാം തലമുറ ഐ പാഡ് 2 കയ്യിലുള്ളവര്‍ക്ക് വെറും 20 ഡോളര്‍( 1200 രൂപ) മുടക്കിയാല്‍ ലോഞ്ച്പാഡ് വാങ്ങാം.

കടപ്പാട്: വണ്‍ ഇന്ത്യ

അഭിപ്രായങ്ങളൊന്നുമില്ല