Video Of Day

Breaking News

യുപിയില്‍ യുവതിയെ നഗ്നയാക്കി റോഡിലൂടെ നടത്തി: ഭര്‍ത്താവിന്‌ ക്രൂര മര്‍ദനം

പിലിഭിത്ത്‌(യു.പി.): ഉത്തര്‍ പ്രദേശിലെ പിലിഭിത്തില്‍ യുവതിയെ നഗ്നയാക്കി റോഡിലൂടെ നടത്തി. ചെറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ മര്‍ദിച്ച്‌ അവശനാക്കി. ഇക്കഴിഞ്ഞ 24 ന്‌ ഇവരുടെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ്‌ ഇപ്പോഴുണ്ടായ സംഭവവികാസങ്ങളുടെയും പിന്നിലെന്നാണ്‌ സൂചന. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ദമ്പതികളും ഗ്രാമവാസികളും ജെഹാനാബാദ്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ദമ്പതികള്‍ നല്‍കിയ പരാതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായും കുറ്റവാളികളെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യുമെന്നും പോലീസ്‌ കമ്മീഷനര്‍ സോണിയ സിംഗ്‌ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല