'ഫിഫ 'തന്തയില്ലാത്ത കിഴവന്‍മാരടെ കൂട്ട'മാണ്'
യുറുഗ്വായ് താരം ലൂയി സുവാരസിനെ വിലക്കിയ ഫിഫയ്‌ക്ക് എതിരെ അസഭ്യ വര്‍ഷവുമായി യുറുഗ്വായ് പ്രസിഡന്‍ഡ് യോസെ മുയിക്ക രംഗത്ത്. സുവാരസിന്റെ വിലക്കിനെ വിമര്‍ശിച്ച് നേരത്തേ രംഗത്തെത്തിയിരുന്ന മുയിക്ക ഇത്തവണ ഫിഫയെ ''തന്തയില്ലാത്ത കിഴവന്‍മാരടെ കൂട്ട''മെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് യുറുഗ്വായ് പ്രസിഡന്‍ഡ് ഫിഫയ്‌ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയത്. അഭിമുഖത്തില്‍ ലോകകപ്പിനെ കുറിച്ച് ചോദിച്ചപ്പോഴാണ് യുറുഗ്വായ് പ്രസിഡന്‍ഡ് ഫിഫയ്‌ക്ക് എതിരായ വിവാദ പരാമര്‍ശം നടത്തിയത്.
പരാമര്‍ശത്തിനു ശേഷം അബദ്ധം പിണഞ്ഞ പോലെ വായ പൊത്തിയ പ്രസിഡന്‍ഡ്, ''ഇത് പ്രക്ഷേപണം ചെയ്യാമോ?''എന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിന് ''എനിക്കായി പ്രക്ഷേപണം ചെയ്യണം'' എന്നു മറുപടിയും കൊടുക്കുന്നുണ്ട്. അഭിമുഖത്തില്‍ പങ്കെടുത്തിരുന്ന മുയിക്കയുടെ ഭാര്യയും ചിരിച്ചുകൊണ്ട് പ്രസിഡന്‍ഡിനെ അനുകൂലിക്കുന്നെന്ന മറുപടിയാണ് നല്‍കിയത്. ലോകകപ്പിലെ ആദ്യ റൗണ്ടില്‍ ഇറ്റലി-യുറുഗ്വായ് മത്സരത്തിനിടെ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ജോര്‍ജിയോ ഫെല്ലിനിയെ കടിച്ചതിനെ തുടര്‍ന്നാണ് ഫിഫ സുവാരസിന് നാല് മാസം ഫുട്‌ബോളില്‍ നിന്നും 9 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും വിലക്കിയത്.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ