Video Of Day

Breaking News

ഐ.പി.എല്‍. ജേതാക്കളെ കൊല്‍ക്കത്ത ആദരിച്ചു

കൊല്‍ക്കത്ത : ഏഴാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജേതാക്കളായ നൈറ്റ് റൈഡേഴ്‌സിന് കൊല്‍ക്കത്തയുടെ ആദരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടീമിന് ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ ഒരു ലക്ഷത്തിലധികം പേര്‍ സംബന്ധിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കാര്‍മികത്വം വഹിച്ച ചടങ്ങില്‍ നൃത്തവും സംഗീതവുമായി ജേതാക്കള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. പ്രശസ്ത ഗായിക ഉഷാ ഉതുപ്പിന്റെ 'അബ് കീ ബാര്‍ കെ കെ ആര്‍... ബാര്‍ ബാര്‍ ചക്കാ മാര്‍...' എന്ന പാട്ടിനൊപ്പിച്ച് ജനക്കൂട്ടം നൃത്തച്ചുവടുകള്‍ വെച്ചപ്പോള്‍ ടീമുടമ കൂടിയായ ബോളീവുഡ് താരം ഷാറൂഖ് ഖാനും അവര്‍ക്കൊപ്പം ചേര്‍ന്നു. ഇന്ത്യയിലെയോ ലോകത്തെതന്നെയോ ഒരു ജനതയും തങ്ങളുടെ ജേതാക്കള്‍ക്ക് ഇത്ര വലിയ സ്‌നേഹം നല്‍കിക്കാണില്ലെന്ന് വികാരാധീനനായി ഷാറൂഖ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല