Video Of Day

Breaking News

രൂപ മൂന്നാഴ്ചത്തെ താഴ്ചയില്‍

കൊച്ചി: വിദേശ നാണയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ നാലാം ദിവസവും താഴ്ന്നു. ചൊവ്വാഴ്ച രൂപയുടെ മൂല്യം 23 പൈസ താഴ്ന്ന് 59.38-ല്‍ അവസാനിച്ചു. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 59.38 രൂപ. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. 
റിസര്‍വ് ബാങ്ക് സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതം (എസ്.എല്‍.ആര്‍.) അര ശതമാനം കുറച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. വിപണിയിലേക്ക് കൂടുതല്‍ പണലഭ്യത ഉണ്ടാകുന്നത് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കും.

അഭിപ്രായങ്ങളൊന്നുമില്ല