സച്ചിന്‍ വീണ്ടും കളിക്കാനിറങ്ങുന്നു
സിങ്കപ്പുര്‍ : അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആദ്യമായി ഒരു മത്സരത്തില്‍ കളിക്കാനിറങ്ങുന്നു. മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) 200-ാം വാര്‍ഷികത്തോടനുബന്ധിച്ച് സിങ്കപ്പൂരില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തിലാണ് സച്ചിന്‍ കളിക്കുക. സച്ചിന്‍ നയിക്കുന്ന എം.സി.സി. ഇലവനും മുന്‍ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ നയിക്കുന്ന ലോക ഇലവനും ഏറ്റുമുട്ടുന്ന ഏകദിന മത്സരം അടുത്തമാസം അഞ്ചിനാണ്. എം.സി.സി. ഇലവനില്‍ സച്ചിനെ കൂടാതെ കരീബിയന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയും കളിക്കും.
'ലാറയ്‌ക്കൊപ്പം കളിക്കുക എന്നത് വളരെ ആഹ്ലാദകരമായ അനുഭവമാണ്. മുമ്പ് പ്രദര്‍ശനമത്സരത്തില്‍ ഒരുമിച്ച് കളിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ഇത്തവണ അത്തരത്തിലുള്ള ഒന്നുകൂടി ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ'- സച്ചിന്‍ പറഞ്ഞു.
ലാറ ഇന്ത്യയൊഴികെയുള്ള രാജ്യങ്ങള്‍ക്കെതിരെ റണ്‍ നേടുന്നത് കാണാന്‍ എനിക്കിഷ്ടമായിരുന്നു. അദ്ദേഹത്തിനെതിരെ കളിക്കുന്നതും ഞാന്‍ ആസ്വദിച്ചിരുന്നു.- സച്ചിന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ