Video Of Day

Breaking News

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയുടെ മുറിയില്‍ നിരാശാകാമുകന്‍ തുങ്ങിമരിച്ചു

മംഗലാപുരം: ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ മനം നൊന്ത്‌ യുവതിയുടെ കിടപ്പു മുറിയില്‍ യുവാവ്‌ മരിച്ച നിലയില്‍. മുംബൈയില്‍ കേറ്ററിങ്‌ സ്‌ഥാപനത്തില്‍ മാനേജരായ കുന്താപുരം ഹെമ്മാടിയിലെ സുധീന്ദ്ര എസ്‌. ദേവാഡിഗ (35) ആണു മരിച്ചത്‌.
ദേവാഡിഗയും സൂറത്‌കല്‍ മഡ്യ ഖഡഗേശ്വരി ക്ഷേത്രത്തിനു സമീപമുള്ള ഇരുപതുകാരിയും ഫെയ്‌സ്‌ബുക്ക്‌ സുഹൃത്തുക്കളായിരുന്നു. അടുത്തിടെ യുവതിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇയാള്‍ യുവതിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിച്ചു നല്‍കണമെന്നും ബന്ധുക്കളോടു പറഞ്ഞു. എന്നാല്‍, പ്രണയമില്ലെന്നും അടുത്ത സുഹൃത്തു മാത്രമാണിയാളെന്നും യുവതി വ്യക്‌തമാക്കിയതോടെ വീട്ടുകാര്‍ വിവാഹാഭ്യര്‍ഥന നിരസിച്ചു.
തുടര്‍ന്നും ഇയാള്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. യുവതി ഫോണ്‍ എടുക്കാന്‍ വിസമ്മതിച്ചതോടെ കഴിഞ്ഞ ദിവസം ഇയാള്‍ വീണ്ടും യുവതിയുടെ വീട്ടിലെത്തി. യുവതി ക്ഷേത്രത്തില്‍ പോയപ്പോഴാണ്‌ എത്തിയത്‌.
വീട്ടുകാര്‍ ഇയാളെ പറഞ്ഞു വിടാന്‍ ശ്രമിച്ചു. തുടര്‍ന്നു പിന്‍വാതില്‍ വഴി ഒളിച്ച്‌ അകത്തു കടന്ന യുവാവ്‌, യുവതിയുടെ മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നുവെന്നു പൊലീസ്‌ പറയുന്നു. സൂറത്‌കല്‍ പൊലീസ്‌ കേസെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല