ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതില്‍ വീഴ്ച: മുഖ്യമന്ത്രി
തിരുവനന്തപുരം: ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അനാഥാലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടില്ല. ലക്ഷ്യം മാത്രമല്ല മാര്‍ഗവും നല്ലതാകണം. അനാഥാലയങ്ങളുടെ നടത്തിപ്പില്‍ വ്യക്തതയും സുതാര്യതയും വേണം. തനിക്കും ഇതില്‍ ചില അഭിപ്രായമുണ്ട് എന്നാല്‍ മുഖ്യമന്ത്രിയായതിനാല്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ പരസ്യമായി പ്രതികരിക്കാനില്ല. എന്നാല്‍ ഇത് മനുഷ്യക്കടത്താണോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
ഈ വര്‍ഷം പുതിയ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ അനുവദിക്കേണ്ട എന്നാണ് തീരുമാനിച്ചതെങ്കിലും പ്രത്യേകം സാഹചര്യമായി പരിഗണിച്ച് സംസ്ഥാനത്തെ മൂന്നു സ്‌പെഷല്‍ സ്‌കൂളുകള്‍ ഹയര്‍സെക്കണ്ടറിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓരോ ബാച്ചുകളായിരിക്കും ഈ സ്‌കൂളുകളില്‍ തുടങ്ങുക. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലെ ഓരോ സ്‌കൂളുകളാണ് ഹയര്‍സെക്കണ്ടറിയാക്കുക.
കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായ ചര്‍ച്ചനടന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്ച ഗതാഗതമന്ത്രി, ധനകാര്യമന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം വീണ്ടും വിഷയം ചേരും. സര്‍ക്കാരിന്റെ സാമ്പത്തിക സഹയാമില്ലാതെ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയിലാണ് എല്ലാ മാസവും കെ.എസ്.ആര്‍.ടി.സി. ഇതിന് പരിഹാരം കാണുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനുമായി ചില നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. തിങ്കളാഴ്ചത്തെ യോഗം പുതിയ ചില നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും. അതിന് ശേഷം ഗതാഗതമന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചനടത്തും.
പിഡബ്ല്യുഡി കരാര്‍ ജോലിക്കാരുടെ ഒരു മാസത്തെ വേതന കുടിശ്ശിക നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ