മാധ്യമരംഗത്ത് വിദേശ നിക്ഷേപം: പെരുവഴയിലാകുക റിപ്പോര്‍ട്ടറും ഇന്ത്യാവിഷനും മംഗളവും
വാര്‍ത്താമാധ്യമരംഗത്ത് വിദേശ നിക്ഷേപം വരുമ്പോള്‍ ആകുലപ്പെടുന്നത് രാജ്യത്തെ ചെറുകിട മാധ്യമസ്ഥാപനങ്ങളാണ്. പ്രത്യേകിച്ചും മലയാളം പോലുള്ള ചെറുപ്രേക്ഷക സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ചെറുകിട ചാനലുകളും പത്രങ്ങളും ഇപ്പോഴുള്ളതിനേക്കാള്‍ വമ്പന്‍ പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരുന്ന അവസ്ഥയാണുണ്ടാകുക. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, തുടങ്ങിയ ചെറുകിട വാര്‍ത്താ ചാനലുകള്‍ക്ക് ആഗോളകോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ചാനലുകളോട് കിടപിടിക്കാന്‍ കഴിയുമോ എന്നതാണ ഉയുന്ന ആശങ്ക. രാഷ്ട്രീപാര്‍ട്ടികളോ മറ്റേതെങ്കിലും സംഘടനകളോ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമെങ്കിലും ബാക്കിയുള്ള സ്വതന്ത്രസ്ഥാപനങ്ങളാണ് കൂടുതല്‍ പ്രതിസന്ധിയിലാകുക. പത്രങ്ങളില്‍ മംഗളം പോലുള്ള മധ്യനിര പത്രങ്ങളുടെ അവസ്ഥയും പ്രതിസന്ധിയിലാകുമെന്നാണ് സൂചന.
വാര്‍ത്താ മാധ്യമ രംഗത്ത് 100% വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലെ ചെറുകിട സ്ഥാപനങ്ങള്‍ അതിജീവനത്തിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. വാര്‍ത്താ മാധ്യമ രംഗത്ത് നിലവില്‍ 26 ശതമാനമാണു നേരിട്ടുള്ള വിദേശ നിക്ഷേപം. ഈ നിയന്ത്രണം പൂര്‍ണമായി എടുത്തു കളയാനാണു കേന്ദ്രനീക്കം. എന്നാല്‍ വിനോദ, വാണിജ്യ മാധ്യമങ്ങളില്‍ നൂറു ശതമാനം വിദേശനിക്ഷേപം സാധ്യമാണ്. പത്ര, ദൃശ്യ വാര്‍ത്താ മാധ്യമങ്ങളില്‍ 100% വിദേശ നിക്ഷേപം അനുവദിക്കുന്നത്, മേഖലയുടെ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും വഴിയൊരുക്കുമെന്നു സര്‍ക്കാരിന്റെ നയം വ്യക്‌തമാക്കിക്കൊണ്ട് ജാവദേക്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല.
മാധ്യമ ഉടമകളും മാധ്യമപ്രവര്‍ത്തകരും രാജ്യസുരക്ഷാ വിദഗ്‌ധരും അടക്കം വിവിധ കക്ഷികളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. അവയെല്ലാം പരിഗണിച്ചു മാത്രമേ നേരിട്ടുള്ള വിദേശ നിക്ഷേപം എത്ര ശതമാനം വരെയാകാമെന്നു തീരുമാനിക്കൂ എന്ന് ജാവദേക്കര്‍ അറിയിച്ചു. പണം വാങ്ങി വാര്‍ത്ത നല്‍കുന്ന പ്രവണത രണ്ടു വിധത്തില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാകുന്നതും മാധ്യമസ്‌ഥാപനങ്ങളില്‍ പങ്കാളിത്തമുള്ള കോര്‍പ്പറേറ്റ് സ്‌ഥാപനങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ അതേ മാധ്യമങ്ങളില്‍ വാര്‍ത്താരൂപത്തില്‍ നല്‍കുന്നതും പ്രത്യേകം പരിഗണിക്കും. പണം പറ്റി വാര്‍ത്ത നല്‍കുന്നത് തടയാനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ നിയോഗിച്ച സമിതിയുടെ അവസാന യോഗം ഇന്നു ചേരാനിരിക്കേയാണ് ഇതുസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ