നായകനും നായികയും പൊരിഞ്ഞ അടി; തമാശയ്‌ക്ക് വേണ്ടിയെന്ന് നായകന്‍
ചെന്നൈ: നായികമാര്‍ തമ്മില്‍ അടിപിടകൂടുന്നത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട് . കൈയാങ്കളിവരെയെത്തുന്ന അത്തരം സംഭവങ്ങള്‍ ബോളിവുഡ് മുതല്‍ കോളിവുഡ് വരെ മുമ്പുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രണയിച്ച് സ്‌നേഹിച്ച് ഒന്നായി കഴിയേണ്ട നായികയും നായകനും തമ്മില്‍ അടികൂടിയാലോ. ചെന്നൈയില്‍ ഒരു തമിഴ് ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ച് നായിക നടിയും നായക നടനും തമ്മില്‍ പരസ്യമായി കയ്യാങ്കളിയായെന്ന വാര്‍ത്തയാണ് കോടമ്പാക്കത്തുനിന്ന് വരുന്നത്. നാരദന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വാര്‍ത്ത വന്നത്. നായകനായ നകുലും നായികയായ നികേഷ പട്ടേലും തമ്മില്‍ പരസ്യമായി തല്ലുകൂടിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സംഭവം പുറത്തായതോടെ വിശദീകരണവുമായി നകുലന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. നായികയായ നികേഷയ്‌ക്ക് കുട്ടികളുടെ സ്വഭാവമാണ്. സെറ്റില്‍ തമാശയ്‌ക്ക് എല്ലാവരെയും അടിക്കാറുണ്ട്. അങ്ങനെ തമാശയ്‌ക്ക് ഒരു അടിയടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് നകുല്‍ പറയുന്നത്. ചിത്രത്തിലെ ഒരു രംഗത്തിന് വേണ്ടിയാണ് തല്ലുകൂടിയതെന്നാണ് നികേഷ പട്ടേല്‍ പറയുന്നത്.
ഒരു തറ്റിദ്ധാരണയുടെ പുറത്താണ് വഴക്കുണ്ടായത്. തങ്ങള്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായെങ്കിലും ചിത്രത്തിന്റെ ചിത്രീകരണത്തിന് അതൊരു തടസ്സമായിട്ടില്ലെന്നും നികേഷ പറഞ്ഞു. അതേ സമയം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകളെന്നാണ് സോഷല്‍മീഡിയയിലെ അടക്കംപറച്ചില്‍. അങ്ങനെ വന്നാലും കുറ്റം പറയാന്‍ കഴിയില്ല. പൊലീസില്‍ പരാതി കൊടുത്തും അറസ്റ്റ് വരിച്ചും സിനിമയുടെ പ്രമോഷന്‍ നടത്തിയവര്‍ ഇക്കൂട്ടര്‍ക്കിടയിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ