Video Of Day

Breaking News

ലിവിംഗ്‌ ടുഗെദര്‍ വിവാഹത്തിനു പകരമാകില്ല: അനൂപ്‌ മേനോന്‍

വിവാഹം കഴിക്കാതെ പരസ്‌പരം ഇഷ്‌ടപ്പെടുന്നവര്‍ ഒന്നിച്ചു താമസിക്കുന്ന രീതി വിവാഹത്തിനു പകരമാവില്ലെന്ന്‌ നടനും തിരക്കഥാകൃത്തുമായ അനൂപ്‌ മേനോന്‍. താന്‍ ഈ വര്‍ഷം വിവാഹിതനാകുമെന്നും അനൂപ്‌ ഒരു പ്രമുഖ ഇംഗ്ലീഷ്‌ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വിവാഹ ശേഷം ആയുസ്സു മുഴുവന്‍ സന്തോഷത്തോടെ ഒന്നിച്ചു ജീവിച്ച നിരവധി ദമ്പതിമാരെ തനിക്കറിയാമെന്നും എന്നാല്‍ നമ്മള്‍ തന്നെയാണ്‌ വിവാഹമെന്ന സമ്പ്രദായത്തെ മോശമാക്കുന്നതെന്നും അനൂപ്‌ പറഞ്ഞു. വിവാഹം മറ്റു ബന്ധങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തമാണെന്നു പറഞ്ഞ അനൂപ്‌ ദമ്പദികള്‍ തമ്മിലുള്ള ബന്ധം കിടക്കയോ വീടോ വാഹനമോ പങ്കിടുന്നതില്‍ ഒതുങ്ങുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല