ഭീഷണിപ്പെടുത്തി പണംതട്ടാന് ശ്രമിച്ച കേസില് സിനിമാനടി ഒളിവില്
ബംഗളുരു: വൃദ്ധനായ ഡോക്ടറില് നിന്നും ഭീഷണിപ്പെടുത്തി പണം തട്ടാന് ശ്രമിച്ച സിനിമാനടി ഒളിവില്. കന്നഡ സിനിമാലോകത്തെ നയന കൃഷ്ണയാണ് ഒളിവില്പോയത്. നടിയെ കൂടാതെ വീഡിയോ എഡിറ്ററായ ഹേമന്ത് കുമാര്, കന്നഡ ന്യൂസ് ചാനല് ജീവനക്കാരനായ സുനില് കുമാര്, പൊലീസ് കോണ്സ്റ്റബിള്മാരായ രഘു, മല്ലേഷ് എന്നിവരും കേസില് ഉള്പെട്ടിട്ടുണ്ട്. ഇവരില് ഹേമന്ത്, സുനില്, മല്ലേഷ് എന്നിവരെ പൊലീസ് പിടികൂടി. മറ്റുള്ളവര്ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂണ്പതിനാറിനാണ് സംഘം ഡോക്ടറോട് പണം ആവശ്യപ്പെട്ടത്.
നയനയ്ക്കൊപ്പം ടെലിവിഷന് അഭിനേതാക്കളായ റിഹാന, സോനു എന്നിവരും തട്ടിപ്പില് ഉള്പെട്ടിരുന്നുവെന്നാണ് റിപ്പോര്ട്ട്. പൊലീസ് പറയുന്നത് ഇപ്രകാരമാണ്. റിഹാനയും സോനുവും ജയനഗറിലുള്ള ഡോക്ടറുടെ വസതിയിലെത്തിയ ശേഷം ഡോക്ടറുമായി ലൈംഗീകവേഴ്ചയില് ഏര്പെട്ടു. സംഘത്തിലുള്ളവര് ഈ സംഭവം ഡോക്ടര് അറിയാതെ വീഡിയോയിലാക്കി. പണം തന്നില്ലെങ്കില് വീഡിയോ പുറത്തുവിടുമെന്നാണ് ഭീഷണി.
എന്നാല് ഡോക്ടര് സംഭവം പൊലീസിനെ അറിയിച്ചു. ഇതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര് പിടിയിലാകുന്നത്. തട്ടിപ്പ് സംഘവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും ഒരു സിനിമയുടെ ചിത്രീകരണത്തിനായി താനിപ്പോള് ചെന്നൈയിലാണെന്നും ആദ്യം പറഞ്ഞ നടി പിന്നീട് പൊലീസ് ബന്ധപ്പെട്ടപ്പോള് ഫോണ് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ