സ്വാമി നിത്യാനന്ദയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, രോഗശാന്തിയ്ക്ക് വേണ്ടിയായിരുന്നില്ല: നടി നന്ദിനി
എനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നടി നന്ദിനി. ശരീരഭാരം പെട്ടെന്ന് കൂടാന്‍ തുടങ്ങി. അതോടെ ബാക് പെയിന്‍ പോലുള്ള മറ്റ് ബുദ്ധിമുട്ടുകളും ആരംഭിച്ചു. ശരീരഭാരം നൂറു കിലോയിലും കൂടാന്‍ തുടങ്ങിയപ്പോള്‍ ശരിക്കും ബുദ്ധിമുട്ടായി. ശരിക്കും ജീവിതത്തിലെ വളരെ നിര്‍ണായകമായ ഒരു അവസ്‌ഥയായിരുന്നു അത്. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം സിനിമയില്‍നിന്നുവരുന്ന ഓഫറുകള്‍ സ്വീകരിക്കാനാവാത്തതും പ്രയാസമായിരുന്നു. എന്റെ കരിയര്‍തന്നെ അവസാനിക്കുകയാണോ എന്ന ആശങ്ക എല്ലാവര്‍ക്കും ഉണ്ടായി. ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രശ്‌നമെന്ന് കണ്ടുപിടിച്ചപ്പോഴേക്കും ഭാരം 105 കിലോയില്‍ എത്തിയിരുന്നു.
എന്നാല്‍ എല്ലാ പ്രശ്‌നങ്ങളെയും അനായാസം നേരിടാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പതിവായി ധ്യാനിക്കുന്നതുകൊണ്ടാവണം അങ്ങനെ ഒരു ധൈര്യം എനിക്കു കിട്ടിയത്. ഹോര്‍മോണ്‍ വേരിയേഷന്‍ എന്നത് അത്ര വലിയ ഒരു പ്രശ്‌നമല്ല. പക്ഷേ അതുമൂലം ശരീരഭാരം കൂടിയതാണ് കുഴപ്പമായത്.
പല ചികിത്സയും ചെയ്‌തെങ്കിലും ഹോമിയോപ്പതിയിലാണ് എനിക്ക് ആശ്വാസം കിട്ടിയത്. ഹോമിയോ മരുന്ന് കഴിക്കുന്നതിനൊപ്പം യോഗയും ധ്യാനവുംകൂടി ചെയ്‌തു. ശരീരഭാരം കുറയ്‌ക്കാനുള്ള വ്യായാമവും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഹോമിയോ-യോഗ-വ്യായാമം ഇതെല്ലാം ചേര്‍ന്നുള്ള ജീവിത ശൈലിയാണ് എനിക്ക് ആശ്വാസമായത്. ആഹാരം നിയന്ത്രിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വിവാദ സ്വാമി നിത്യനന്ദയുടെ ആശ്രമത്തില്‍ സന്ദര്‍ശകയായിരുന്നത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ചിലത് തെറ്റായിരുന്നു. അതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണ്. ആത്മീയ കാര്യങ്ങളില്‍ എനിക്ക് പണ്ടുമുതല്‍ക്കേ താല്‍പര്യമുണ്ടായിരുന്നു. നിത്യാനന്ദയുടെ ആശ്രമത്തില്‍ ആദ്യകാലത്ത് ഞാന്‍ പോയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ യോഗയും ധ്യാനവും അഭ്യസിച്ചത് അവിടെനിന്നല്ല. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്‌റ്റിക് യോഗ എന്ന സംഘടനയില്‍നിന്നാണ് ഞാന്‍ യോഗ അഭ്യസിച്ചത്. ശ്രീ ഭരത് ഠാക്കൂര്‍ എന്ന ആചാര്യനാണ് എന്റെ ഗുരുവെന്നും അവര്‍ പറഞ്ഞു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ