ആണവനിലയങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് തുറന്ന് കൊടുക്കുന്നു
രാജ്യത്തെ ആണവനിലയങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിക്ക് (IAEA ) കേന്ദ്രം അനുമതി നല്‍കി.പ്രതിപക്ഷത്തിരിക്കുമ്പോൾ യു പി എ സര്‍ക്കാർ ആണവനിലയങ്ങള്‍ വിദേശ ഏജന്‍സിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിടുന്നതിനെ ബിജെപി ശക്തമായി എതിര്‍ത്തിരുന്നു .പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ആണവ രാജ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടിയെന്ന വിമർശനം ഇതിനോടകം ഉയർന്ന് കഴിഞ്ഞു . രാജ്യത്തെ ആണവ പരിപാടികളെ കുറിച്ച് കൂടുതല്‍ സുതാര്യതയാണ് ഇതുമൂലം സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ