അവന്റെ മരണം എന്നെ ഞെട്ടിച്ചു, ആ കുട്ടിയുടെ ജീവനെടുത്തത് ബ്ലൂവെയ്ൽ: നടി ഐശ്വര്യ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊലയാളി ഗെയിം ബ്ലൂവെയ്‍ലിനെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ വന്നുക്കൊണ്ടിരിക്കുന്നു. ബ്ലൂവെയ്‍ൽ ഗെയിം ദുരന്തത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നുക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ദുരൂഹ മരണങ്ങൾക്കെല്ലാം പിന്നിൽ ബ്ലൂവെയ്‌ൽ ഗെയിം ആണെന്നതിന് വ്യക്തമായ തെളിവുകളും ലഭിച്ചിട്ടില്ല.
തന്റെ അനിയന്റെ സുഹൃത്ത് ജീവനെടുത്തതെന്ന് ബ്ലൂവെയ്‌ൽ ഗെയിമാണെന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു. തന്റെ അനിയന്റെ സുഹൃത്ത് ബ്ലൂവെയ്ൽ ഗെയിം കളിച്ചാണ് ജീവനൊടുക്കിയതെന്നാണ് ഐശ്വര്യ പറയുന്നത്.
അനിയന്റെ സുഹൃത്തിന് 23 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവന്റെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചുവെന്നാണ് അറിഞ്ഞത്. ഒരുപാട് കുട്ടികളാണ് ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ പോകുന്നത്. ഈ ഗെയിം നിരോധിക്കണം– ഐശ്വര്യ ആവശ്യപ്പെട്ടു.
സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും ഇന്നത്തെ കാലത്ത് ജീവിതത്തില്‍ നിന്നൊഴിവാക്കാന്‍ സാധിക്കില്ല. പക്ഷേ അത് പക്വതയോടെ ഉപയോഗിക്കാൻ സാധിക്കണമെന്നും നടി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ