Video Of Day

Breaking News

ധോണി പിച്ച തെണ്ടും ;കാത്തിരിക്കുന്നത് നാശം : യുവിയുടെ പിതാവ്


ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയ്ക്കെതിരെ യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്ങിന്റെ  ശാപ വർഷം .പണമില്ലാതെ പിച്ച തെണ്ടുന്ന അവസ്ഥയിലേക്ക് ധോണിഎത്തുന്ന കാലം വിദൂരമല്ലെന്ന്‍ ഒരു ഹിന്ദി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ യുവ്‌രാജിന്റെ പിതാവ് യോഗരാജ് സിങ് പറഞ്ഞു .

രാമായണത്തിലെ രാവണനെപ്പോലെ അഹങ്കാരിയാണ് ധോണി ,രാവണന് സംഭവിച്ചത് തന്നെയാണ് ധോനിയെയും കാത്തിരിക്കുന്നത് .

ഒന്നുമല്ലാതായിരുന്ന ധോനിയെ ഹീറോയാക്കിയത് മാധ്യമങ്ങളായിരുന്നു .അർഹിക്കാത്ത പിന്തുണയാണ് മാധ്യമങ്ങൾ ധോനിക്ക് നൽകിയത് ,എന്നാൽ ഇന്ന് അതേ മാധ്യമങ്ങളെ  തന്നെ ധോനി പരിഹസിക്കുന്നു ,ആ പരിഹാസം ഇന്ത്യൻ ആരാധകർക്കു നേരെയുമുണ്ട് ,താനൊരു മാധ്യമ പ്രവർത്തകനായിരുന്നെങ്കിൽ ധോനിയുടെ കരണത്തടിക്കുമായിരുന്നു -യോഗരാജ് സിങ് ആഞ്ഞടിക്കുന്നു


സഹതാരങ്ങൾക്ക് അയാളെക്കുറിച്ച് മോശം കഥകളാണ് പറയാനുള്ളത് ,അസൂയകൊണ്ടാണ് അവരങ്ങനെ പറയുന്നെതെന്നായിരുന്നു എന്റെ ധാരണ ,എന്നാൽ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ധോനിയപ്പോലെ ഇത്ര ഭീകരനായ ഒരു മനുഷ്യനില്ലെന്ന സത്യം തിരിച്ചറിഞ്ഞു .
2011 ലോകകപ്പിൽ യുവരാജി തഴഞ്ഞ് നാലമാനായി ഇറങ്ങി അയാൾ ഹീറോയായി,അത്ര വലിയ മഹാനായിരുന്നു അയാളെങ്കിൽ എന്തുകൊണ്ടാണ്  ഇത്തവണ നാലാമനായി ഇറങ്ങി ഇന്ത്യയെ ജയിപ്പിക്കാഞ്ഞത് - യോഗരാജ് സിങ് ചോദിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല