ഇത് ന്യൂ ജെനറേഷൻ ക്രൂരത ;റയിൽവേ ട്രാക്കിൽ കുഴഞ്ഞുവീണ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു ;രക്ഷിക്കാൻ ശ്രമിക്കാതെ മരണദൃശ്യം മൊബൈലിൽ പകർത്തി യുവാക്കൾ
കോട്ടയം:റയിൽവേ ട്രാക്ക് കടക്കുനതിനിടെ ട്രാക്കിൽ കുഴഞ്ഞുവീണ വീട്ടമ്മയെ ട്രെയിനിനു മുന്നിൽ നിന്നു രക്ഷിക്കാൻ ശ്രമിക്കാതെ മരണദൃശ്യം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്താൻ ശ്രമിച്ച യുവാക്കൾ ക്രൂരതയുടെ ചിത്രമാവുന്നു . ട്രെയിൻ തട്ടിയ വീട്ടമ്മ മരിച്ചു. കഴിഞ്ഞ കോട്ടയം നഗരസഭാ തിരഞ്ഞെടുപ്പിൽ 19-ാം വാർഡ് ബിജെപി സ്ഥാനാർഥിയായിരുന്ന ലൈലയാണ്(47) പരശുറാം എക്സ്പ്രസ് തട്ടി മരിച്ചത്
ഇന്നലെ വൈകിട്ടു മൂന്നരയോടെ കോട്ടയം നഗരത്തിലെ മുട്ടമ്പലത്തെ റയിൽവേ ട്രാക്കിമുറിച്ച് കടക്കുകയായിരുന്ന ലൈല ഗേറ്റ് കീപ്പറുടെ ക്യാബിനു നാൽപതു മീറ്ററോളം ദൂരെ ട്രാക്കിനു നടുവിലായി കുഴഞ്ഞുവീഴുകയായിരുന്നു . ഈ സമയം ട്രെയിൻ ഗേറ്റ് കീപ്പറുടെ ക്യാബിനു സമീപം എത്തിയിരുന്നു,സ്റ്റേഷനിൽ നിന്ന് അടുത്തായതിനാൽ ട്രെയിൻ വേഗം കുറച്ചാണ് ഓടിയിരുന്നത്.
ലൈല വീഴുന്നതു കണ്ട ഗേറ്റ് കീപ്പർ തോമസ് സെബാസ്റ്റ്യൻ ചുവപ്പുകൊടി ഉയർത്തി എൻജിൻ ഡ്രൈവർക്ക് അപായ സിഗ്നൽ നൽകുകയും ലൈലയോടു മാറാൻ വിളിച്ചു പറയുകയും ചെയ്തെങ്കിലും ലൈലയെ ഇടിച്ചശേഷമാണു ട്രെയിൻ നിന്നത്. ഇതേ സമയം താൻ ട്രെയിൻ നിർത്താൻ അപായ സിഗ്നൽകാട്ടുന്നതു മുതലുള്ള സംഭവങ്ങൾ അവിടെ നിന്നിരുന്ന രണ്ടു യുവാക്കൾ മൊബൈലിൽ പകത്തുന്നുണ്ടായിരുന്നുവെന്ന്
തോമസ് സെബാസ്റ്റ്യൻ പറഞ്ഞു.
തനിക്ക് രക്ഷപ്പെടുത്താൻ പറ്റുന്ന ദൂരത്തായിരുന്നില്ല വീട്ടമ്മയെന്നും യുവാക്കൾക്ക് ഇവരെ രക്ഷിക്കാമായിരുന്നുവെന്നും തോമസ് സെബാസ്റ്റ്യൻ പറഞ്ഞു..
source :manoramanews.com

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ