യോനിയുടെ വേദനയെക്കുറിച്ച് ചിന്തിക്കാനോ വേവലാതിപ്പെടാനോ സാധിക്കാത്തതെന്തേ ?
http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-article-535834
'യോനി' എന്ന വാക്ക് ഉറക്കെ ഉച്ചരിക്കാന്‍ എത്രപേര്‍ ധൈര്യപ്പെടും. ഒരുപക്ഷെ ലോകത്ത് തന്നെ ഏറ്റവും കുറച്ചു ഉപയോഗിക്കുന്ന പദമായിരിക്കുമിത്. ഇത്രയും പ്രാധാന്യമുള്ള ഒരു വാക്കിനെ എങ്ങനെ നമുക്ക് ഉപയോഗിക്കാതിരിക്കാന്‍ കഴിയുന്നു. ഹൃദയത്തെക്കുറിച്ചും അവ അനുഭവിക്കുന്ന വേദനകളെക്കുറിച്ചും നമ്മള്‍ വാചാലരാകാറുണ്ട്. പക്ഷെ എന്തുകൊണ്ട് യോനിയുടെ വേദനയെക്കുറിച്ച് ചിന്തിക്കാനോ വേവലാതിപ്പെടാനോ നമുക്ക് സാധിക്കാത്തതെന്തേ. ഹൃദയം പോലെ,കരളു പോലെ ഒരു അവയവം ആയിട്ടുപോലും യോനിയെന്ന വാക്കിന് ഇപ്പോഴും നമ്മള്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നതെന്ത് കൊണ്ടാണ്.
സ്വന്തം കാലുകള്‍ അടക്കി ഒതുക്കിവെച്ച്, മാറുകള്‍ കൃത്യമായി മറച്ച് അടക്കത്തോടെയും ഒതുക്കത്തോടെയും സ്വയം അവതരിപ്പിക്കാനാണ് സമൂഹം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തം മാറിടവും ശരീരവുമെല്ലാം ലജ്ജ ഉളവാക്കുന്ന വസ്തുക്കളാണെന്ന ചിന്ത ചെറുപ്പം മുതല്‍ക്കേ അവരുടെ മനസ്സില്‍ കടന്നു കൂടുന്നു. ഇത്തരം ചിന്തകള്‍ സ്വന്തം ശരീരത്തിന്റെ സംരക്ഷണം എന്നതിനപ്പുറത്തേക്ക് ശരീരഭാഗങ്ങളെക്കുറിച്ചുള്ള സംസാരവും അവയുടെ ആകൃതിയും പലപ്പോഴും പെണ്ണിനെ ലജജിപ്പിക്കും. പലപ്പോഴും ശരീരത്തെക്കുറിച്ചുള്ള ആശങ്കള്‍ സ്വന്തം അസ്വസ്ഥകളെ പ്രകടിപ്പിക്കാന്‍ പെണ്ണിനെ അനുവദിക്കില്ല.
വ്യക്തവും കൃത്യവുമായ ലൈംഗികതയെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിലൂടെ മാത്രമേ ഇത്തരം അവസ്ഥയ്ക്ക ഒരു പരിധി വരെ തടയിടാന്‍ സാധിക്കൂ. കരിക്കുലത്തില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെക്കുറിച്ച് നിലവില്‍ ചര്‍ച്ചകള്‍ സജീവമാകുന്നുണ്ടെങ്കിലും പലപ്പോഴും അവയെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ അധ്യാപകര്‍ പോലും തയ്യാറാവുന്നില്ല. കുട്ടികളെ ഡോക്ടര്‍മാരാക്കാനുള്ള ജീവശാസ്ത്ര പഠനത്തിനുപരിയായി സ്വന്തം ശരീരത്തിന്റെ സംരക്ഷണതെതക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് പോലും സമൂഹത്തിന് ഇതുവരെ ഉണ്ടായിട്ടില്ല.പല ജീവശാസ്ത്ര ക്ലാസുകളും പകുതി വിഴുങ്ങിയും മുക്കിയും മൂളിയുമാണ് ഇന്നും അവതരിപ്പിക്കുന്നത്.
കുട്ടികളുമായി ലൈംഗീക ചിന്തകള്‍ സംസാരിക്കുകയെന്നത് പലപ്പോഴും മുതിര്‍ന്നവര്‍ക്ക് ഒരു പ്രയാസപ്പെട്ട കാര്യമാണ്. എന്നാല്‍ സ്വന്തം ശരീരത്തെക്കുറിച്ചുള്ള ശരിയായ അവബോധം ശരിയായ ലൈംഗിക ചിന്തകളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കാന്‍ സാധിക്കും. ഇത്തരം പാഠങ്ങള്‍ വളര്‍ന്നു വരുന്ന ലൈംഗീക പീഡനങ്ങള്‍ കുറക്കുന്നതിനും മറ്റുള്ളവരുടെ ശരീരത്തിലേക്ക് നടത്തുന്ന ( മൂന്നാംലിംഗക്കാരുടെ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാന്‍ പലരും ഇപ്പോഴും നടത്തുന്ന ) ഒളിഞ്ഞു നോട്ടങ്ങള്‍ അവസാനിപ്പിക്കാനും സഹായിക്കും. സ്വന്തം ശരീരത്തില്‍ വൃത്തികെട്ടതും മോശപ്പെട്ടതുമായ ഒരു അവയവങ്ങളും ഇല്ലെന്നും എല്ലാ ശരീരഭാഗങ്ങളും സ്വാഭാവികവും നിലനില്‍പ്പിനാവിശ്യമായ ഓരോ പ്രവര്‍ത്തനം നിറവേറ്റുന്നവയാണെന്നും ഹൃദയം പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും നമ്മള്‍ ഉറപ്പുവരുത്തണം. ആര്‍ത്തവം പെണ്‍ശരീരങ്ങളില്‍ സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയയാണെന്ന് മനസിലാക്കാതെ ഒരുപാട് പെണ്‍കുട്ടികള്‍ ഇന്നും നമ്മുടെ ചുറ്റുവട്ടത്തുണ്ട്.
പെണ്‍കുട്ടികള്‍ക്ക് മാസങ്ങളില്‍ ആര്‍ത്തവം സംഭവിക്കും എന്ന് പറയുന്ന അമ്മമാര്‍ അതുണ്ടാകാന്‍ കാരണമായ ജീവശാസ്ത്രപരമായ വിശദീകരണങ്ങള്‍ നല്‍കാന്‍ ഇന്നും തയ്യാറാകാറില്ല. എന്തിന് വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍പോലും ആര്‍ത്തവ സമയത്ത് അവരുടെ പെണ്‍മക്കളോ കൊച്ചുമകളോ ഉപയോഗിച്ച തുണികള്‍ തൊടുന്നതിനോ ആ ദിവസങ്ങള്‍ അവര്‍ക്കാവശ്യമായ പരിചരണങ്ങള്‍ നല്‍കുന്നതിനോ വിമുഖത കാണിക്കാറാണ് പതിവ്. ആര്‍ത്തവത്തെക്കുറിച്ചോ രക്തത്തിന്റെ ഒഴുക്കിനെക്കുറിച്ചോ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് മോശപ്പെട്ട കാര്യമാണെന്ന രീതിയില്‍ അവരെ പഠിപ്പിക്കുകയും ചെയ്യും. ഇത് പലപ്പോഴും ആര്‍ത്തവ പ്രക്രിയയെ ഏറ്റവും നീചമായതും മോശപ്പെട്ടതുമായായ ഒരു അവസ്ഥയായി കണക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടും.
പെണ്‍കുട്ടികള്‍ തന്റെ ശരീരത്തെ ഓര്‍ത്ത് ലജ്ജിക്കുകയല്ല മറിച്ച് സ്വന്തം ശരീരത്തെ സ്‌നേഹിക്കണം എന്ന് സമൂഹം പഠിപ്പാക്കത്തിടത്തോളം കാലം സ്ത്രീ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു അറുതിയും സംഭവിക്കില്ല. പെണ്ണായി ജനിച്ചതിനെ കുറിച്ചോര്‍ത്ത് സന്തോഷിക്കാന്‍ നമ്മള്‍ കുട്ടികളെ പഠിപ്പിക്കണം. സ്വന്തം ശരീരത്തെക്കുറിച്ച് കൂട്ടുകാരിയോടും മുതിര്‍ന്നവരോടും ധൈര്യത്തോടെ സംസാരിക്കാനും പഠിക്കണം. 'യോനി' എന്ന പദം ലജ്ജ ഉളവാക്കുന്നതല്ലെന്നും സമൂഹ സൃഷ്ടി സാധ്യമാകുന്നത് അതിലൂടെ മാത്രണെന്നും (സ്വന്തം താത്പര്യത്തിനനുസരിച്ച്, ബലം പ്രയോഗത്തിലൂടെ അല്ലാതെ) ഓര്‍ത്ത് അഭിമാനിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണം. മുറിവേറ്റ ഹൃദയം സംരക്ഷിക്കപ്പെടേണ്ട അതേ നിലയില്‍ സംരക്ഷിപ്പെടേണ്ട അവയവമായി ഇതിനെയും കണക്കാക്കണം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ