Video Of Day

Breaking News

2050 ഓടെ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാവും

വാഷിങ്ടണ്‍:2050 ഓടെ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാകുമെന്ന് റിപ്പോര്‍ട്ട്. ലോക ജനസംഖ്യയില്‍ ഹിന്ദുമത വിശ്വാസികള്‍ മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ് മൂന്നാം സ്ഥാനത്ത്.

പ്യൂ റിസര്‍ച്ച് സെന്ററാണ് മതാടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തിയത്.ഹിന്ദു ജനസംഖ്യ ലോകജനസംഖ്യയുടെ 34 ശതമാനം വരുമെന്നും 1 ബില്യണില്‍ നിന്ന് 1.4 ബില്യണ്‍ വരെയായി വളരുമെന്നും പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നു. ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ 13.2 ശതമാനം വരും.

ഇന്ത്യ ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യമായി തന്നെ തുടരും. എന്നാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായും ഇന്ത്യ മാറും. ഇപ്പോള്‍ ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ഉള്ളത്.

നാല് നൂറ്റാണ്ടുകളിലേക്ക് ക്രിസ്തു മതവിശ്വാസികള്‍ തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ളത് മുസ്‌ലിം മതവിശ്വാസികള്‍ക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല