Video Of Day

Breaking News

ശോഭയാത്രയില്‍ ഹിന്ദുക്കള്‍ക്കൊപ്പം പങ്കെടുത്ത് മുസ്‌ലിംകളും

മെയിന്‍പുരി: വിഗ്രഹം നശിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനിന്നിരുന്ന പ്രദേശത്ത് ശോഭയാത്രയില്‍ ഹിന്ദുക്കളോടൊപ്പം മുസ്‌ലിംകളും പങ്കെടുത്തു. ക്ഷേത്രത്തില്‍ പുതിയ വിഗ്രഹം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ശോഭയാത്രയിലാണ് സാമുദായിക മൈത്രി വിളിച്ചോതിയത്.

നവരാത്രി സമയത്തായിരുന്നു ക്ഷേത്രത്തിലെ ചില വിഗ്രഹങ്ങള്‍ നശിപ്പിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. ഇതോടെ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഒത്തുചേര്‍ന്ന് ചര്‍ച്ച നടത്തി ഗ്രാമത്തെ സംഘര്‍ഷ സാധ്യതയില്‍ നിന്ന് ഒഴിവാക്കിയത്.

നശിപ്പിച്ചതിന് പകരം പുതിയ വിഗ്രഹം സ്ഥാപിക്കാനും ശോഭയാത്ര സംഘടിപ്പിക്കാനും വില്ലേജ് അധ്യക്ഷന്‍ ലാല്‍ സിങ് തീരുമാനിക്കുകയായിരുന്നു. അതില്‍ ഇരുവിഭാഗത്തിലെയും സ്ത്രീകള്‍ ഉണ്ടാക്കിയ പ്രസാദം പൂജാ വേളയില്‍ പങ്കാളികള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു.
കടപ്പാട് ചന്ദ്രിക

അഭിപ്രായങ്ങളൊന്നുമില്ല