Video Of Day

Breaking News

നഗ്നനായി സൈക്കിളോടിച്ചു; ഹെല്‍മറ്റില്ലാത്തതിന്‌ പിഴയടിച്ചു!

ടൗണിലൂടെ നൂല്‍ വസ്‌ത്രമില്ലാതെ സൈക്കിളോടിച്ചയാളെ പോലീസ്‌ തടഞ്ഞു നിര്‍ത്തി. എന്നാല്‍, പരസ്യമായ നഗ്നതാ പ്രദര്‍ശനം അവിടെ വിഷയമായില്ല. സൈക്കിളുകാരന്‌ ഹെല്‍മറ്റ്‌ ധരിക്കാത്തതിന്‌ പിഴയടിച്ചു, അത്രമാത്രം! ന്യൂസിലന്റിലെ ടിമാരു ടൗണിലാണ്‌ സംഭവം നടന്നത്‌.

കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ തിരക്കേറിയ ടൗണിലൂടെ പിറന്നപടി ഒരാള്‍ സൈക്കിളില്‍ വന്നത്‌. ഇയാള്‍ മദ്യപിച്ച നിലയിലായിരുന്നു. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലായതും നഗ്നനാണെന്നതും വിഷയമല്ല എന്ന നിലപാടാണ്‌ പോലീസ്‌ സ്വീകരിച്ചത്‌. അലക്ഷ്യമായി സൈക്കിളോടിച്ചതു മാത്രമാണ്‌ അവര്‍ കണക്കിലെടുത്തത്‌.

അതേസമയം, സൈക്കിളോടിക്കുന്നവര്‍ എത്രത്തോളം മദ്യപിക്കാമെന്നതിന്‌ നിയമപരമായ വ്യക്‌തതയില്ലാത്തതും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നുവെന്ന്‌ ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ ഏജന്‍സി വക്‌താവ്‌ പറഞ്ഞു

കടപ്പാട് :മംഗളം

അഭിപ്രായങ്ങളൊന്നുമില്ല