Video Of Day

Breaking News

ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടി, അബോധാവസ്ഥയില്‍ കരയ്‌ക്കടിഞ്ഞപ്പോള്‍ കൂട്ടമാനഭംഗം

ആത്മഹത്യ ചെയ്യാന്‍ കുടുംബത്തോടൊപ്പം കടലില്‍ ചാടിയ യുവതിയെ അബോധാവസ്ഥയില്‍ കൂട്ടമാനഭംഗം ചെയ്‌തതായി പരാതി. പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിലെ അന്തേവസികളായ ബീഹാറി സ്വദേശികളാണ്‌ കഴിഞ്ഞ ദിവസം ആശ്രമത്തില്‍ നിന്നും പുറത്താക്കിയതില്‍ മനം നൊന്ത്‌ കടലില്‍ ചാടിമരിക്കാന്‍ ശ്രമിച്ചത്‌. ഏഴംഗ കുടംബത്തിലെ മൂന്നു പേര്‍ മരണമടഞ്ഞു,

ശാന്തി ദേവി, മക്കളായ അരുണ ശ്രീ, രാജ്യശ്രീ എന്നിവരാണ്‌ മരിച്ചത്‌. രക്ഷപ്പെട്ടവരില്‍ ഗദാധര്‍ പ്രസാദ്‌, മക്കളായ ഹേമലത, ജയശ്രീ,നിവേദിത എന്നിവര്‍ പോണ്ടിച്ചേരിയിലെ വിവിധ തീരപ്രദേശങ്ങളില്‍ അബോധാവസ്ഥയില്‍ കരയ്‌ക്കടിയുകയായിരുന്നു.

ഇതില്‍ രക്ഷപ്പെട്ട ഒരു യുവതിയെ കടല്‍ തീരങ്ങളില്‍ ഞണ്ടിനെ പിടിച്ച്‌ ഹോട്ടലുകളില്‍ വിറ്റ്‌ ഉപജീവനം നടത്തുന്ന രണ്ടു പേര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു., യുവതിയുടെ പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ എസ്‌. രാജ. (35), കെ വിജയകുമാര്‍ (32) എന്നിവരെ പോലീസ്‌ പിടികൂടിയത്‌. മാനഭംഗത്തിനരയായ സമയം പാതി ബോധവാസ്ഥയില്‍ നിന്നും ഉണര്‍ന്നെങ്കിലും യുവതി അവശ നിലയിലായിരുന്നു. ഇവര്‍ നല്‍കിയ സൂചന പ്രകാരം നടത്തിയ അന്വേഷണത്തിലാണ്‌ ഹോട്ടലുകളുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌ ഞണ്ടുപെറുക്കുന്ന ഇവരെ പിടികൂടിയത്‌.

വിജനമായ കടല്‍ത്തീരത്ത്‌ ഒഴുകിയെത്തിയ യുവതി മരിച്ചെന്നു കരുതിയാണ്‌ തങ്ങള്‍ ആക്രമി്‌ച്ചതെന്ന്‌ ഇവര്‍ പോലീസിനോട്‌ പറഞ്ഞു.

വര്‍ഷങ്ങളായി പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തെ, സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്‌ ആശ്രമം പുറത്താക്കിയത്‌. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്നാണ്‌ ആശ്രമത്തില്‍ നിന്നു പുറത്താക്കിയതെന്നും ഒഴിയാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന്‌ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും ആശ്രമ അധികൃതര്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല