തുണിയഴിച്ച് റോഡില്‍ നടക്കേണ്ടവര്‍ക്ക് നടക്കാം, ഭോഗിക്കാം, പാവം യേശൂദാസിനെ വിട്ടേക്കുക
ഇത് ഇന്ത്യാ രാജ്യമാണ്. ഇവിടെ എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ജീന്‍സ് ധരിക്കുന്നതിനെ കുറിച്ച് ഇത്ര ചര്‍ച്ച ചെയ്യേണ്ടതില്ല. യേശുദാസ് കള്ളുകുടിക്കാനോ, കഞ്ചാവ് വലിക്കാനോ, അനാശാസ്യം ചെയ്യാനോ പറഞ്ഞിട്ടില്ല. പിന്നെ നല്ല രീതിയില്‍ വസ്ത്രം ധരിച്ച് നടക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. ഇത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ബാധകമാണ്. ജീന്‍സ് സ്ഥിരമായി ധരിക്കുന്നവര്‍ക്ക് നിരവധി രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് ബിബിസി വരെ വാര്‍ത്ത കൊടുത്തിരിക്കുന്നു
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകന്‍ കെ.ജെ.യേശുദാസ് നടത്തിയ പരാമര്‍ശം ദേശീയ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ഏറ്റെടുത്തു. ദേശീയ മാദ്ധ്യമങ്ങളായ എന്‍.ഡി.ടി.വി, ഐ.ബി.എന്‍.ലൈവ്, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയവ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി വാര്‍ത്തയെ വ്യത്യസ്തമാക്കിയാണ് അവതരിപ്പിച്ചത്. ജീന്‍സ് ധരിച്ച് പിന്‍ഭാഗം പ്രദര്‍ശിപ്പിച്ചു നില്‍ക്കുന്ന യുവതിയുടെ വലിയ പോസ്റ്ററിന് സമീപത്ത് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ബി.ബി.സി വാര്‍ത്ത നല്‍കിയത്.
യേശുദാസിന്റെ പരാമര്‍ശവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ബി.ബി.സി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്കിലും ട്വിറ്ററിലും യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പരാമര്‍ശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചു.
ഇന്‍ഡോ അറബ് സാംസ്‌കാരിക വേദിയുടെ 'ശുചിത്വ കേരളം സുന്ദര കേരളം' പ്രചാരണ പരിപാടി തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ ഉദ്ഘാടനം ചെയ്തശേഷമായിരുന്നു യേശുദാസിന്റെ വിവാദ പരാമര്‍ശങ്ങള്‍.
സ്ത്രീകള്‍ ജീന്‍സ് ഇടുമ്പോള്‍ ജീന്‍സിന് അപ്പുറമുള്ളത് ശ്രദ്ധിക്കാന്‍ മറ്റുള്ളവര്‍ക്ക് തോന്നും. സ്ത്രീ പുരുഷനെപ്പോലെയാകാന്‍ ശ്രമിക്കരുത്. സ്ത്രീയുടെ സൗന്ദര്യമെന്നത് സൗമ്യതയാണ്. മറച്ചു വയ്‌ക്കേണ്ടത് മറച്ചുതന്നെ വയ്ക്കണം. മറച്ചു വയ്‌ക്കേണ്ട സൗന്ദര്യം ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം എന്നാണ് ഗാനഗന്ധര്‍വന്‍ പറഞ്ഞത്.
അതേസമയം യേശുദാസിനെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം തുടരുകയാണ്. മരുമകളോട് വേണം ഇക്കാര്യം ആദ്യം ഉപദേശിക്കേണ്ടിയിരുന്നത് എന്ന് ചിലര്‍ പ്രതികരിച്ചപ്പോള്‍, യേശുദാസ് പാടാന്‍ മാത്രമല്ലാതെ മൈക്ക് കൈ കൊണ്ട് തൊടരുത് എന്നാണ് ചിലര്‍ പറഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ