വിദ്യാര്‍ഥിനിയേയും സുഹൃത്തിനെയും ഗുണ്ടകള്‍ കൈകാര്യം ചെയ്തു
മരട്: സദാചാര ഗുണ്ടാസംഘംസംഘം പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയേയും സുഹൃത്തിനെയും കൈയേറ്റം ചെയ്തു. ഇന്നലെ ഉച്ചയോടെ പനങ്ങാട് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചേപ്പനത്തായിരുന്നു സംഭവം. പനങ്ങാട്ടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഗവേഷണ വദ്യാര്‍ഥിനിയേയും സുഹൃത്തിനെയുമാണ് ജനമധ്യത്തില്‍ ക്രിമിനല്‍ സംഘം ആക്രമിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഇരുവരേയും രക്ഷിച്ചത്. പഠനാവശ്യത്തിനുള്ള വിവരശേഖരണത്തിന് ചേപ്പനത്തെത്തിയതായിരുന്നു വിദ്യാര്‍ഥിനിയും സുഹൃത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഗവേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ച് മടങ്ങുകയായിരുന്ന ഇരുവരേയും നടുറോഡില്‍ തടഞ്ഞുനിര്‍ത്തിയാണ് സദാചാരഗുണ്ടാസംഘം സംഘം അക്രമം അഴിച്ചുവിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രദേശത്തെ കുപ്രസിദ്ധരായ കഞ്ചാവ് -മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആദ്യം ചോദ്യം ചെയ്യലും പിന്നീട് പെണ്‍കുട്ടിയെ കടന്നുപിടിക്കലും സുഹൃത്തിനെ കൈയേറ്റം ചെയ്യാനും മുതിര്‍ന്നപ്പോള്‍ സംഭവം കണ്ടുനിന്ന ചിലര്‍ പനങ്ങാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയെ ക്രിമിനല്‍ സംഘം ബൈക്കില്‍ പിടിച്ചുകയറ്റാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു. ഈ സമയം ഇവരെ അന്വേഷിച്ചിറങ്ങിയ മറ്റു സഹപാഠികള്‍ യാദൃശ്ചികമായി സ്ഥലത്തെത്തി. തുടര്‍ന്ന് ഇവരുമായും വാക്കേറ്റത്തിലേര്‍പ്പെട്ട ക്രിമിനല്‍ സംഘം ഇക്കൂട്ടത്തിലുണ്ടായ നാലുപേരെ മര്‍ദിച്ചതായും നാട്ടുകാര്‍ പറഞ്ഞു. വിവരം ലഭിച്ച് പനങ്ങാട് പോലീസ് സ്ഥലത്തെത്തിയപ്പോഴേയും ക്രിമിനല്‍ സംഘം കടന്നു കളഞ്ഞു. ആക്രമണത്തിനിരയായ വിദ്യാര്‍ഥിനിയേയും സുഹൃത്തിനെയും പനങ്ങാട് സ്റ്റേഷനിലെത്തിച്ച പോലീസ് അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വിദ്യാര്‍ഥിനിയേയും സുഹൃത്തിനെയും ആക്രമിച്ച സാമൂഹ്യവിരുദ്ധരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സദാചാര ഗുണ്ടകള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ